യൂ​​ണി​​ഫോം, പാ​​ഠ​​പു​​സ്ത​​ക വി​​ത​​ര​​ണം ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന്
Monday, March 27, 2023 11:33 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ സ​​ര്‍​ക്കാ​​ര്‍-​​എ​​യ്ഡ​​ഡ് വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ള്‍, യൂ​​ണി​​ഫോം എ​​ന്നി​​വ​​യു​​ടെ ജി​​ല്ലാ​​ത​​ല വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം ഇ​​ന്ന് ന​​ട​​ക്കും. പാ​​ഠ​​പു​​സ്ത​​ക വി​​ത​​ര​​ണ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം രാ​​വി​​ലെ 10നു ​​പു​​തു​​പ്പ​​ള്ളി സെ​​ന്‍റ് ജോ​​ര്‍​ജ് ഗേ​​ള്‍​സ് വൊ​​ക്കേ​​ഷ​​ണ​​ല്‍ ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ലെ ഹ​​ബ്ബി​​ല്‍ പാ​​മ്പാ​​ടി, കൊ​​ഴു​​വ​​നാ​​ല്‍ വി​​ദ്യാ​​ഭ്യാ​​സ ജി​​ല്ല​​ക​​ളി​​ലേ​​ക്ക് വി​​ത​​ര​​ണ​​ത്തി​​നാ​​യി പോ​​കു​​ന്ന വാ​​ഹ​​നം ഫ്‌​​ളാ​​ഗ് ഓ​​ഫ് ചെ​​യ്തു​​കൊ​​ണ്ട് വി​​ദ്യാ​​ഭ്യാ​​സ ഉ​​പ​​ഡ​​യ​​റ​​ക്ട​​ര്‍ സു​​ബി​​ന്‍ പോ​​ള്‍ നി​​ര്‍​വ​​ഹി​​ക്കും. യൂ​​ണി​​ഫോം വി​​ത​​ര​​ണ​​ത്തി​​ന്‍റെ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം രാ​​വി​​ലെ 10.30ന് ​​മു​​ട്ട​​മ്പ​​ലം സ​​ര്‍​ക്കാ​​ര്‍ യു​​പി സ്‌​​കൂ​​ളി​​ല്‍ കോ​​ട്ട​​യം ഈ​​സ്റ്റ് എ​​ഇ​​ഒ ആ​​ര്‍. അ​​ജി​​ത നി​​ര്‍​വ​​ഹി​​ക്കും.
ജി​​ല്ല​​യി​​ലെ പ​​തി​​മൂ​​ന്ന് ഉ​​പ​​ജി​​ല്ല​​ക​​ളി​​ലെ​​യും വി​​ദ്യാ​​ഭ്യാ​​സ ഓ​​ഫീ​​സ​​ര്‍​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് കൈ​​ത്ത​​റി യൂ​​ണി​​ഫോ​​മി​​ന്‍റെ വി​​ത​​ര​​ണം ന​​ട​​ക്കു​​ന്ന​​ത്. സ​​ര്‍​ക്കാ​​ര്‍ വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലെ ഒ​​ന്നു​​മു​​ത​​ല്‍ എ​​ട്ട് വ​​രെ ക്ലാ​​സു​​ക​​ളി​​ല്‍ പ​​ഠി​​ക്കു​​ന്ന​​വ​​ര്‍​ക്ക് ര​​ണ്ട് ജോ​​ഡി യൂ​​ണി​​ഫോം തു​​ണി സൗ​​ജ​​ന്യ​​മാ​​യി ന​​ല്‍​കും. എ​​യ്ഡ​​ഡ് വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലെ കു​​ട്ടി​​ക​​ള്‍​ക്ക് യൂ​​ണി​​ഫോം വാ​​ങ്ങാ​​നാ​​യി പ​​ണം ന​​ല്‍​കും. 1,47,730 മീ​​റ്റ​​ര്‍ തു​​ണി​​യാ​​ണ് ജി​​ല്ല​​യി​​ല്‍ വി​​ത​​ര​​ണ​​ത്തി​​നാ​​യി വേ​​ണ്ട​​ത്. ഇ​​തി​​ല്‍ 89,115 മീ​​റ്റ​​ര്‍ തു​​ണി ആ​​ദ്യ​​ഘ​​ട്ട​​വി​​ത​​ര​​ണ​​ത്തി​​ന് എ​​ത്തി​​യി​​ട്ടു​​ണ്ട്. ഹാ​​ന്‍​ടെ​​ക്‌​​സാ​​ണ് വി​​ത​​ര​​ണ​​ത്തി​​നാ​​യി കൈ​​ത്ത​​റി തു​​ണി​​ക​​ള്‍ എ​​ത്തി​​ക്കു​​ന്ന​​ത്. പു​​തു​​പ്പ​​ള്ളി സെ​​ന്‍റ് ജോ​​ര്‍​ജ് ഗേ​​ള്‍​സ് വൊ​​ക്കേ​​ഷ​​ണ​​ല്‍ ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളാ​​ണ് ജി​​ല്ല​​യി​​ല്‍ പാ​​ഠ​​പു​​സ്ത​​ക വി​​ത​​ര​​ണ​​ത്തി​​നു​​ള്ള ഹ​​ബ്ബ്. സ​​ര്‍​ക്കാ​​ര്‍ - എ​​യ്ഡ​​ഡ് വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലെ ഒ​​ന്നു​​മു​​ത​​ല്‍ പ​​ത്തു​​വ​​രെ​​യു​​ള്ള ക്ലാ​​സു​​ക​​ളി​​ലെ കു​​ട്ടി​​ക​​ള്‍​ക്ക് സൗ​​ജ​​ന്യ​​മാ​​യി ന​​ല്‍​കാ​​ന്‍ 11,58,019 പു​​സ്ത​​ക​​ങ്ങ​​ളാ​​ണ് വേ​​ണ്ട​​ത്. ഇ​​തി​​ല്‍ 4,92,630 പു​​സ്ത​​ക​​ങ്ങ​​ള്‍ വി​​ത​​ര​​ണ​​ത്തി​​നാ​​യി എ​​ത്തി​​യി​​ട്ടു​​ണ്ട്. പാ​​ലാ, കോ​​ട്ട​​യം ഈ​​സ്റ്റ് വി​​ദ്യാ​​ഭ്യാ​​സ ഉ​​പ​​ജി​​ല്ല​​ക​​ളി​​ലേ​​ക്കു​​ള്ള പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ള്‍ എ​​ത്തി​​ച്ചു​​ക​​ഴി​​ഞ്ഞു.