കോട്ടയം: ഇന്ത്യന്‍ ജനാധിപത്യത്തെ അട്ടിമറിച്ച് രാഹുല്‍ ഗാന്ധിക്കെതിരേ നരേന്ദ്ര മോദിയുടെ ഏകാധിപത്യം നടപ്പാകില്ലെന്ന് കോണ്‍ഗ്രസ് അച്ചടക്കസമിതി ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. യുഡിഎഫ് ജില്ലാ നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ജില്ലാ ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിച്ചു.
കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കെപിസിസി ജനറല്‍ സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍, കുര്യന് ജോയി, സലിം പി. മാത്യു, റഫീഖ് മണിമല, ടി.സി. അരുണ്‍, കെ.ടി. ജോസഫ്, മദന്‍ലാല്‍ ടോമി വേദഗിരി, എന്‍. ഐ. മത്തായി, പ്രഫ. ഗ്രേസമ്മ മാത്യു, വി.ജെ. ലാലി, ഫിലിപ്പ് ജോസഫ്, തോമസ് കല്ലാടന്‍, ജയ്സണ്‍ ജോസഫ്, അജിത് മുതിരമല, കുര്യന് പി.കുര്യന്, നന്ദിയോട് ബഷീര്‍, ജാന്‍സ് കുന്നപ്പള്ളി, ജോയി ചെട്ടിശേരി, പി.എന്‍. നൗഷാദ്, പി.എ. അബ്ദുള്‍ കരീം, ഫാറൂഖ് പലയംപറമ്പില്, ബേബി തുപ്പലിഞ്ഞിയില്, ടി.എസ്. അന്‍സാരി, കെ.എം. ബെന്നി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്നസെന്റിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
കേന്ദ്രസര്‍ക്കാരിന്റെ പകപോക്കല്‍
രാഷ്ട്രീയത്തിനെതിരേ കേരള കോണ്‍. ധര്‍ണ
കോട്ടയം: രാഹുല്‍ ഗാന്ധിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ പകപോക്കലിനെതിരേ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നു രാവിലെ 11 .30ന് തിരുനക്കര മൈതാനത്തുനിന്നും കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും പ്രതിഷേധ ധര്‍ണയും നടത്തും. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിക്കും. കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം പ്രസംഗിക്കും.
പാര്‍ട്ടിയുടെ സംസ്ഥാന, ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നു ജില്ലാ ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി ജയ്സണ്‍ ജോസഫ് അറിയിച്ചു.