കാഞ്ഞിരപ്പള്ളി: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയിലും കേന്ദ്രസർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിലും പ്രതിഷേധിച്ച് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും യോഗവും നടത്തി. രാഹുൽ ഗാന്ധിയെ നിശബ്ദനാക്കികൊണ്ട് രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കാമെന്ന് ബിജെപി കരുതുന്നുണ്ടെങ്കിൽ അതു വ്യാമോഹം മാത്രമാണെന്നും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ അവസാനശ്വാസം വരെ കോൺഗ്രസ് പ്രവർത്തകർ പോരാടുമെന്നും പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു ഡിസിസി ജനറൽ സെക്രട്ടറി പ്രഫ. റോണി കെ. ബേബി പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ബിജു പത്യാല അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.എ. ഷെമീർ, നിബു ഷൗക്കത്ത്, ജി. സുനിൽ കുമാർ, അബ്ദുൽ ഫത്താക്ക്, ബിനു കുന്നുംപുറം, ഉണ്ണി ചെറിയാൻ ചീരംവേലിൽ, ഷാജി ആനിത്തോട്ടം, ഷിനാസ് കിഴക്കയിൽ, സജി ഇല്ലത്തുപറമ്പിൽ, ലിന്റു ഈഴക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.
മുണ്ടക്കയം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മുപ്പത്തഞ്ചാംമൈലിൽ പ്രകടനം നടത്തി. എബിൻ കുഴിവേലി, ശരത് ഒറ്റപ്ലാക്കൽ, ആൽവിൻ ഫിലിപ്പ്, ആഷിക് പരീത്, ടിബിൻ നടക്കൽ, യൂസഫ് താന്നിമൂട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.
മുണ്ടക്കയം: രാഹുൽ ഗാന്ധിയെ എംപിസ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെതിരേ കോൺഗ്രസ് വണ്ടൻപതാൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടൻപതാലിൽ പന്തം കൊളുത്തി പ്രകടനം നടത്തി. സെബാസ്റ്റ്യൻ ചുള്ളിത്തറ അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പ്രസിഡന്റ് റോയ് കപ്പിലുമാക്കൽ ഉദ്ഘാടനം ചെയ്തു. ബെന്നി ചേറ്റുകുഴി, കെ.കെ. ജനാർദനൻ, ബിജു കൊച്ചുപറമ്പിൽ, ഷാഹുൽ തടത്തിപറമ്പിൽ, അരുൺ കോക്കാപള്ളി, രഞ്ജിത് കുര്യൻ, പി.കെ. സുധാകരൻ, പി.കെ. രമേശൻ എന്നിവർ പ്രസംഗിച്ചു.