എലിക്കുളം : എലിക്കുളം പഞ്ചായത്ത് ഹരിതോത്സവ് 2023 മന്ത്രി പി. പ്രസാദ് ഇന്നു രാവിലെ 11നു ഇളങ്ങുളം ശ്രീ ധര്‍മ്മ ശാസ്താ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എലിക്കുളം കൃഷി ഭവന് മന്ദിരം ഉദ്ഘാടനം, എലിക്കുളം റൈസ് സമര്‍പ്പണം, സ്റ്റുഡന്റ്സ് ആര്‍മി ഉദ്ഘാടനം, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്ഗനൈസേഷന് സമര്‍പ്പണം, ഫെയ്സ് കര്‍ഷക കൂട്ടായ്മ കുരുമുളക് നഴ്സറി ഉദ്ഘാടനം, നെല്‍ കര്‍ഷകര്‍ക്കുള്ള ആദരം, കിസാന്‍ ഹെല്‍പ്പ് ഡസ്ക് ഉദ്ഘാടനം, കാര്‍ഷിക വിപണനമേള, ഹരിത പത്രിക പ്രകാശനം എന്നിവയും മന്ത്രി നിര്‍വഹിക്കും. മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന് എംപി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഗീത വര്‍ഗീസ്, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.എന്‍. ഗിരീഷ് കുമാര്‍, ജെസി ഷാജൻ, ജോസ്മോന് മുണ്ടയ്ക്കൽ, എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സില്‍വി വില്‍സണ്‍, ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയി, പഞ്ചായത്തംഗങ്ങളായ സൂര്യാ മോൾ, ഷേര്‍ളി അന്ത്യാംകുളം, അഖില്‍ അപ്പുക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രഫ. എം.കെ രാധാകൃഷ്ണൻ, ജോമോള്‍ മാത്യു, ഓയില്‍ പാം മുന്‍ ചെയര്മാന് അഡ്വ.വി.ബി ബിനു, കാപ്കോസ് ചെയര്മാന് കെ.എം.രാധാകൃഷ്ണൻ, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍മാരായ ലിസി ആന്റണി, റീന വി ജോണ്‍, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ലെന്‍സി തോമസ് എന്നിവര്‍ പങ്കെടുക്കും. രാവിലെ 9.30ന് പാട്ടും പറച്ചിലും നാടന്‍ പാട്ട് അവതരണവും അരങ്ങേറും.