ത​രി​ശു​നി​ല​കൃ​ഷി​ക്ക് എം​എ​ല്‍​എ ഫ​ണ്ട് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്ന് മോ​ന്‍​സ് ജോ​സ​ഫ്
Monday, March 27, 2023 11:30 PM IST
ക​ട​പ്പൂ​ർ: ത​രി​ശു​നി​ലം കൃ​ഷി​യോ​ഗ്യ​മാ​ക്കു​വാ​ന്‍ വൈ​ദ്യു​തി ലൈ​ന്‍ വ​ലി​ക്കു​ന്ന​തി​ന​ട​ക്കം എം​എ​ല്‍​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ട് ഉ​പ​യോ​ഗി​ക്കു​വാ​ന്‍ ആ​വ​ശ്യ​മാ​യ പ്ര​ത്യേ​ക അ​നു​വാ​ദം ധ​ന​വ​കു​പ്പ് ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ.
മ​ഠ​ത്തി​പ്പ​റ​മ്പ് ചെ​റു ചാ​ല്‍ പാ​ട​ശേ​ഖ​ര​ത്തി​ന് മോ​ട്ടോ​റും വൈ​ദ്യു​തി​യും ല​ഭ്യ​മാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​ക്കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.
മ​ഠ​ത്തി​പ്പ​റ​മ്പ്-​ചെ​റു​ചാ​ല്‍ പാ​ട​ശേ​ഖ​ര​ത്ത് കൊ​യ്ത്തു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ. ക​ഴി​ഞ്ഞ 29 വ​ര്‍​ഷ​മാ​യി ത​രി​ശു കി​ട​ന്ന 55 ഏ​ക്ക​റോ​ളം വ​രു​ന്ന പാ​ട​മാ​ണ് കൃ​ഷി​യി​റ​ക്കി വി​ജ​യം കൊ​യ്ത​ത്.
ക​ട​പ്പൂ​ര്-​മ​ഠ​ത്തി​പ്പ​റ​മ്പ് നെ​ല്ലു​ല്‍​പാ​ദ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കൃ​ഷി. ജോ​യി വാ​ഴ വേ​ലി​ക്ക​ക​ത്താ​ണ് കൃ​ഷി​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.
കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്‍​സി സി​റി​യ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗം വി. ​സാം​കു​മാ​ർ, കൃ​ഷി ഓ​ഫീ​സ​ര്‍ വി.​എം ഷി​ജി​ന, റോ​യി ചാ​ണ​ക​പ്പാ​റ, മ​ഠ​ത്തി​പ്പ​റ​മ്പ് പ​ബ്ലി​ക്ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് രാ​ജു എ​മ്മാ​നു​വ​ല്‍, നെ​ല്ലു​ല്പാ​ദ​ക സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ ജോ​യി വാ​ഴ​വേ​ലി​ക്ക​ക​ത്ത്, ബാ​ബു വ​ലി​യ പ​റ​മ്പി​ൽ, സ​ണ്ണി മ​റ്റ​പ്പ​ള്ളി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.