ഉ​ള്ള​നാ​ട് ആ​ശു​പ​ത്രി​ക്ക് കേ​ന്ദ്ര അ​വാ​ർ​ഡ്
Monday, March 27, 2023 11:30 PM IST
പാ​ലാ: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ സ്വ​ച്ഛ് ഭാ​ര​ത് അ​ഭി​യാ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി​ക​ളി​ലെ ശു​ചി​ത്വ പ​രി​പാ​ല​നം, അ​ണു​ബാ​ധാ നി​യ​ന്ത്ര​ണം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന 2021-22 ലെ ​കാ​യ​ക​ല്‍​പ്പ് അ​വാ​ര്‍​ഡ് ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഉ​ള്ള​നാ​ട് സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് ല​ഭി​ച്ചു.
സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ മി​ക​ച്ച ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നോ​ടൊ​പ്പം അ​വ ഗു​ണ​മേ​ന്മ​യു​ള്ള​തും ജ​ന​സൗ​ഹൃ​ദ​പ​ര​വു​മാ​ക്കി മാ​റ്റു​ന്ന​തി​നും സാ​ധി​ച്ച​തി​നാ​ണ് അ​വാ​ര്‍​ഡ് ല​ഭ്യ​മാ​യ​ത്. പു​ര​സ്‌​കാ​ര പ​ത്ര​വും ഒ​രു ല​ക്ഷം രൂ​പ​യു​മാ​ണ് ല​ഭി​ച്ച​ത്. ജി​ല്ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​മാ​യാ​ണ് ഉ​ള്ള​നാ​ട് ആ​ശു​പ​ത്രി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
നി​ല​വി​ല്‍ സൗ​ജ​ന്യ​മാ​യി മ​രു​ന്ന് വി​ത​ര​ണ​വും, പാ​ലി​യേ​റ്റീ​വ്, സെ​ക്ക​ന്‍​ഡ​റി പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ന്നു​വ​രു​ന്നു. 2021-22 വ​ര്‍​ഷം 40 കി​ഡ്‌​നി രോ​ഗി​ക​ള്‍​ക്കാ​യി 12 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു.
ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ച് ന​ട​ന്ന സം​സ്ഥാ​ന​ത​ല​ത്തി​ലു​ള്ള കാ​യ​ക​ല്‍​പ്പ് അ​വാ​ര്‍​ഡ് ച​ട​ങ്ങി​ല്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ല്‍​നി​ന്നു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റാ​ണി ജോ​സ് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.
ച​ട​ങ്ങി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ് മാ​ത്യു, സ്ഥി​രം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​സ് തോ​മ​സ്, ലി​സ​മ്മ ബോ​സ്, അ​നി​ല മാ​ത്തു​ക്കു​ട്ടി, അം​ഗ​ങ്ങ​ളാ​യ പി.​കെ.​ബി​ജു, സെ​ബാ​സ്റ്റ്യ​ന്‍ ക​ട്ട​യ്ക്ക​ല്‍, ജോ​സി ജോ​സ​ഫ്, ഷീ​ലാ ബാ​ബു, ആ​ശു​പ​ത്രി​യി​ലെ വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.