അ​നു​ഗ്ര​ഹ​മാ​യി പ്ര​കൃ​തി പെ​യ്തി​റ​ങ്ങി; ആ​യി​ര​ങ്ങ​ള്‍ വ​ല്യ​ച്ച​ന്‍​മ​ല ക​യ​റി
Monday, March 27, 2023 11:30 PM IST
അ​രു​വി​ത്തു​റ: പെ​യ്തി​റ​ങ്ങി​യ പ്ര​കൃ​തി​യെ അ​നു​ഗ്ര​ഹ​മാ​യി ഏ​റ്റു​വാ​ങ്ങി ആ​യി​ര​ങ്ങ​ള്‍ വ​ല്യ​ച്ച​ന്‍​മ​ല ക​യ​റി. കു​റ​വി​ല​ങ്ങാ​ട് മേ​ജ​ര്‍ ആ​ര്‍​ക്കി​എ​പ്പി​സ്‌​കോ​പ്പ​ല്‍ മ​ര്‍​ത്ത്മ​റി​യം ആ​ർ​ച്ചു​ഡീ​ക്ക​ൻ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ നി​ന്നെ​ത്തി​യ ആ​യി​ര​ങ്ങ​ളാ​ണ് പീ​ഡാ​നു​ഭ​വ​സ്മ​ര​ണ​ക​ളി​ല്‍ നി​റ​ഞ്ഞ് മ​ല​ക​യ​റി​യ​ത്.

കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യി​ലെ ന​വീ​ക​ര​ണ​വ​ര്‍​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ​ല്യ​ച്ച​ന്‍ മ​ല തീ​ര്‍​ഥാ​ട​നം ന​ട​ത്തി​യ​ത്. ഇ​ട​വ​ക​യി​ലെ ഓ​രോ കു​ടും​ബ​കൂ​ട്ടാ​യ്മ യൂ​ണി​റ്റി​ല്‍ നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ളാ​ണ് തീ​ര്‍​ഥാട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. തീ​ര്‍​ഥാ​ട​നം ആ​ര്‍​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​യാ​നി​യി​ല്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. അ​സി.​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ​ഫ് ആ​ലാ​നി​ക്ക​ൽ, ഫാ. ​ഇ​മ്മാ​നു​വ​ല്‍ കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍, ഫാ.​ജോ​ര്‍​ജ് വ​ട​യാ​റ്റു​ക​ഴി, ഫാ. ​അ​ഗ​സ്റ്റി​ന്‍ മേ​ച്ചേ​രി​ല്‍ എ​ന്നി​വ​രു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​ക​ളോ​ടെ​യാ​ണ് തീ​ര്‍​ഥാട​നം ആ​രം​ഭി​ച്ച​ത്.

വ​ല്യ​ച്ച​ന്‍​മ​ല​യി​ലെ​ത്തി​യ തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി വി​കാ​രി റ​വ.​ഡോ. അ​ഗ​സ്റ്റി​ന്‍ പാ​ല​യ്ക്ക​പ​റ​മ്പി​ല്‍ സ​ന്ദേ​ശം ന​ല്‍​കി. ആ​ര്‍​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​യാ​നി​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പ​ണ​വും ന​ട​ത്തി.

ഇ​ട​വ​ക ന​വീ​ക​ര​ണ​വ​ര്‍​ഷാ​ച​ര​ണ​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൽ, പ​ള്ളി​യോ​ഗം പ്ര​തി​നി​ധി​ക​ള്‍, കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ തീ​ര്‍​ഥാ​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.