ശിവഗിരി മഠത്തിന്‍റെ ആഭിമുഖ്യത്തിൽ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം 29ന്
Monday, March 27, 2023 12:16 AM IST
വൈ​​ക്കം: ശി​​വ​​ഗി​​രി മ​​ഠ​​ത്തി​​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​​താ​​ബ്ദി ആ​​ഘോ​​ഷം 29ന് ​​തു​​ട​​ങ്ങും. സ​​ത്യ​​ഗ്ര​​ഹ​​ത്തി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി​​യ ടി.​​കെ. മാ​​ധ​​വ​​ന്‍റെ​പ്ര​​തി​​മ നി​​ല​​കൊ​​ള്ളു​​ന്ന ടി.​​കെ. മാ​​ധ​​വ​​ൻ സ്ക്വ​​യ​​റി​​ൽ രാ​​വി​​ലെ ഒ​​ൻ​​പ​​തി​​ന് സ​​മൂ​​ഹ പ്രാ​​ർ​​ഥ​​ന​​യും പു​​ഷ്പാ​​ർ​​ച്ച​​ന​​യും ന​​ട​​ത്തും. തു​​ട​​ർ​​ന്ന് ശി​​വ​​ഗി​​രി മ​​ഠ​​ത്തി​​ലെ സ​​ന്ന്യാ​​സി​​മാ​​ർ ന​​യി​​ക്കു​​ന്ന ശ​​താ​​ബ്ദി സ​​ന്ദേ​​ശ വി​​ളം​​ബ​​ര യാ​​ത്ര സ​​മ്മേ​​ള​​ന വേ​​ദി​​യാ​​യ വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ സ്മാ​​ര​​ക ഹാ​​ളി​​ലേ​​ക്ക് പു​​റ​​പ്പെ​​ടും. ശി​​വ​​ഗി​​രി മ​​ഠ​​ത്തി​​ന്‍റെ പോ​​ഷ​​ക സം​​ഘ​​ട​​ന​​യാ​​യ ഗു​​രു​​ധ​​ർ​​മ​​പ്ര​​ചാ​​ര​​ണ സ​​ഭ രാ​​ജ്യ​​മാ​​കെ തു​​ട​​ർ പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കും.
ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ കേ​​ന്ദ്ര ത​​ല ഉ​​ദ്ഘാ​​ട​​നം പ​​രി​​ശു​​ദ്ധ ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ മാ​​ത്യൂ​​സ് തൃ​​തീ​​യ​​ൻ ക​​ത്തോ​​ലി​​ക്കാ ബാ​​വ നി​​ർ​​വ​​ഹി​​ക്കും. മ​​ഠം പ്ര​​സി​​ഡ​​ന്‍റ് സ്വാ​​മി സ​​ച്ചി​​താ​​ന​​ന്ദ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
മു​​ൻ മ​​ന്ത്രി മു​​ല്ല​​ക്ക​​ര ര​​ത്നാ​​ക​​ര​​ൻ, ച​​ല​​ച്ചി​​ത്ര ന​​ട​​ൻ ദേ​​വ​​ൻ, സി.​​കെ. ആ​​ശ എം​എ​​ൽ​എ, ​ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​പേ​​ഴ്സ​​ൺ രാ​​ധി​​ക​​ശ്യാം, കൗ​​ൺ​​സി​​ല​​ർ ആ​​ർ. സ​​ന്തോ​​ഷ്, സ്വാ​​മി വി​​ശു​​ദ്ധാ​​ന​​ന്ദ, സ്വാ​​മി ഋ​​തം​​ബ​​രാ​​ന​​ന്ദ, സ്വാ​​മി ശാ​​ര​​ദാ​​ന​​ന്ദ, സ്വാ​​മി ഗു​​രു പ്ര​​കാ​​ശം, സ്വാ​​മി ധ​​ർ​​മ ചൈ​​ത​​ന്യ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ക്കും.