ഏ​റ്റു​മാ​നൂ​ർ ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തിയെ തെരഞ്ഞെടുത്തു
Monday, March 27, 2023 12:14 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: മ​​ഹാ​​ദേ​​വ ക്ഷേ​​ത്രോ​​പ​​ദേ​​ശ​​ക സ​​മി​​തി തെ​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്നു. 13 അം​​ഗ സ​​മി​​തി​​യെ​​യും അ​​വ​​രി​​ൽ​നി​​ന്ന് പ്ര​​സി​​ഡ​​ന്‍റ്, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്, സെ​​ക്ര​​ട്ട​​റി എ​​ന്നി​​വ​​രെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.
പ്ര​​ഫ. സി.​​എ​​ൻ. ശ​​ങ്ക​​ര​​ൻ​​നാ​​യ​​രാ​​ണ് പ്ര​​സി​​ഡ​ന്‍റ്. സെ​​ക്ര​​ട്ട​​റി​​യാ​​യി സോ​​മ​​ൻ ഗം​​ഗാ​​ധ​​ര​​നും വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​യി എം. ​​സ​​ജ​​യ​​കു​​മാ​​റും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നാ​​യി രൂ​​പീ​​ക​​രി​​ച്ച 686 അം​​ഗ ര​​ജി​​സ്റ്റേ​​ർ​​ഡ് മ​​ണ്ഡ​​ല​​ത്തി​​ലെ 413 പേ​​ർ തെ​​ര​​ഞ്ഞെ​​ടു​​പ്പ് യോ​​ഗ​​ത്തി​​ൽ സം​​ബ​​ന്ധി​​ച്ചു.
ഇ​​വ​​രി​​ൽ​നി​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ സ​​ന്ന​​ദ്ധ​​ത​​യ​​റി​​യി​​ച്ച 361 പേ​​രു​​ടെ പേ​​രു​​ക​​ൾ ന​​റു​​ക്കി​​ട്ടാ​​ണ് 13 പേ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. കൊ​​ടി​​മ​​ര​​ച്ചു​​വ​​ട്ടി​​ൽ ന​​ട​​ന്ന ന​​റു​​ക്കെ​​ടു​​പ്പി​​ൽ ഏ​​ഴു വ​​യ​​സു​കാ​ര​​ൻ സു​​ദേ​​വ് എ​​സ്. നാ​​യ​​രാ​​ണ് ന​​റു​​ക്കെ​​ടു​​ത്ത​​ത്. ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട 13 പേ​​രു​​ടെ യോ​​ഗ​​ത്തി​​ലാ​​ണ് ഭാ​​ര​​വാ​​ഹി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. ദേ​​വ​​സ്വം ബോ​​ർ​​ഡി​ന്‍റെ ഹൈ​​ക്കോ​​ട​​തി സ്റ്റാ​​ൻ​​ഡിം​​ഗ് കോ​​ൺ​​സ​​ൽ അ​​ഡ്വ. ജ​​യ​​കു​​മാ​​റി​​ന്‍റെ നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പ്.
ആ​​ർ. വി​​ശ്വ​​നാ​​ഥ്, വി.​​ജി. ന​​ന്ദ​​കു​​മാ​​ർ, ശ​​ശി​​ധ​​ര​​ൻ നാ​​യ​​ർ, സോ​​മ​​ൻ ഗം​​ഗാ​​ധ​​ര​​ൻ, സ​​ജ​​യ​​കു​​മാ​​ർ, വി​​ശാ​​ഖ് എം, ​​സി.​​പി. പ്ര​​കാ​​ശ്, കെ.​​പി. ബി​​നു, പി.​​എം. സോ​​മ​​നാ​​ഥ​​ൻ നാ​​യ​​ർ, പ്ര​​ഫ. സി.​​എ​​ൻ. ശ​​ങ്ക​​ര​​ൻ നാ​​യ​​ർ, എം. ​​വി​​ജ​​യ​​കു​​മാ​​ർ, ടി.​​കെ. ദി​​ലീ​​പ്, വി.​​എ​​ൻ.​​സോ​​മ​​ൻ എ​​ന്നി​​വ​​രാ​​ണ് ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്. ഇ​​വ​​രി​​ൽ​നി​​ന്നാ​​ണ് ഭാ​​ര​​വാ​​ഹി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. അ​​സി​​സ്റ്റ​​ന്‍റ് ക​​മ്മീ​​ഷ​​ണ​​ർ എം.​ജി. മ​​ധു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ദേ​​വ​​സ്വം വി​​ജി​​ല​​ൻ​​സ് ഓ​​ഫീ​​സ​​ർ ഗോ​​പ​​കു​​മാ​​ർ, അ​​സി​​സ്റ്റ​​ന്‍റ് ക​​മ്മീ​​ഷ​​ണ​​ർ എ​​സ്. കൃ​​ഷ്ണ​​കു​​മാ​​ർ, അ​​ഡ്മി​​നി​​സ്ട്രേ​​റ്റീ​​വ് ഓ​​ഫീ​​സ​​ർ പി.​​ആ​​ർ. ജ്യോ​​തി എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.