മാർ പവ്വ​ത്തി​ലിന് കു​റു​മ്പ​നാ​ട​ത്തിന്‍റെ ആ​ദ​ര​വ്
Sunday, March 26, 2023 11:34 PM IST
കു​​റു​​മ്പ​​നാ​​ടം: മാ​ർ ജോ​സ​ഫ് പ​​വ്വ​​ത്തി​​ലി​ന് ജ​​ന്മ​​നാ​​ടാ​​യ കു​​റു​​മ്പ​​നാ​​ട​​ത്ത് അ​​നു​​സ്മ​​ര​​ണം സം​​ഘ​​ടി​​പ്പി​​ച്ചു. കു​​റു​​മ്പ​​നാ​​ടം ഫൊ​​റോ​​നാ കൗ​​ണ്‍​സി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കു​​റു​​മ്പ​​നാ​​ടം സെ​​ന്‍റ് ആ​ന്‍റ​ണീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച സ​​മ്മേ​​ള​​ന​​ത്തി​​ല്‍ മ​​ല​​ങ്ക​​ര ഓ​​ര്‍​ത്ത​​ഡോ​​ക്‌​​സ് സി​​റി​​യ​​ന്‍ സ​​ഭ മെ​​ത്രാ​​പ്പോ​​ലീ​​ത്ത സ​​ഖ​​റി​​യാ​​സ് മാ​​ര്‍ സേ​​വേ​​റി​​യോ​​സ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ക​​ത്തോ​​ലി​​ക്ക സ​​ഭ​​യ്ക്ക് എ​​ന്നും പ്ര​​ചോ​​ദ​​ന​​വും വ​​ഴി​​കാ​​ട്ടി​​യും ന​​ല്‍​കി​​യ മാ​ർ പ​​വ്വ​​ത്തി​​ല്‍ നി​​ര്‍​ഭ​​യം ബോ​​ധ്യ​​ങ്ങ​​ള്‍ പ​​ക​​ര്‍​ന്ന സ​​ഭാ​​ചാ​​ര്യ​​നാ​​യി​​രു​​ന്നു​​വെ​​ന്ന് അ​​ദ്ദേ​​ഹം അ​​നു​​സ്മ​​രി​​ച്ചു.
ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ജെ​​യിം​​സ് പാ​​ല​​ക്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. ഫൊ​​റോ​​ന വി​​കാ​​രി റ​​വ. ഡോ. ​​ജോ​​ബി ക​​റു​​ക​​പ​​റ​​മ്പി​​ല്‍, റ​​വ.​ ഡോ.​​ജോ​​ണ്‍ വി. ​​ത​​ട​​ത്തി​​ല്‍, ഫാ. ​ജോ​​സ​​ഫ് ചൂ​​ള​​പ്പ​​റ​​മ്പി​​ല്‍, ഫാ. ​​മാ​​ത്യു ചെ​​ത്തി​​പ്പു​​ഴ, ഫാ. ​​ബി​​നീ​​ഷ് ഏ​​റ​​ത്തേ​​ടം, ഫാ. ​​ടോ​​മി പു​​ത്ത​​ന്‍​പു​​ര​​ക്ക​​ല്‍, റ​​വ. ഡോ. ​​ടോ​​ണി മു​​രി​​യ​​ന്‍​ങ്കാ​​വു​​ങ്ക​​ല്‍, മാ​ർ പ​​വ്വ​​ത്തി​​ലി​ന്‍റെ സ​​ഹോ​​ദ​​ര​​ന്‍ ഡോ. ​​ജോ​​ണ്‍ പ​​വ്വ​​ത്തി​​ല്‍, ഫൊ​​റോ​​നാ കൗ​​ണ്‍​സി​​ല്‍ സെ​​ക്ര​​ട്ട​​റി സോ​​ബി​​ച്ച​​ന്‍ ക​​ണ്ണ​​മ്പ​​ള്ളി, തോ​​മ​​സ് ജെ. ​​മാ​​ന്ത​​റ, സി​​സ്റ്റ​​ര്‍ ഗ്രേ​​സ് ടോം ​​എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.