കൃ​ഷി​ഭ​വ​ൻ മ​ന്ദി​രം ഉ​ദ്ഘാ​ട​നം നാളെ
Sunday, March 26, 2023 10:28 PM IST
പ​ന​മ​റ്റം: എ​ലി​ക്കു​ളം കൃ​ഷി​ഭ​വ​ൻ മ​ന്ദി​ര​ത്തോ​ട് ചേ​ർ​ന്നു നി​ർ​മി​ച്ച പുതി​യ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11ന് ​കൃ​ഷി​മ​ന്ത്രി പി. ​പ്രസാ​ദ് നി​ർ​വ​ഹി​ക്കും.
‌ജ​ന​കീ​യാ​സൂ​ത്ര​ണ​പ​ദ്ധ​തി​യി​ൽ 15 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ട​ത്തി​നു പു​തി​യ മന്ദിരം നി​ർ​മി​ച്ച​ത്. ആ​ധു​നി​ക​രീ​തി​യി​ൽ കാബി​നു​ക​ൾ ഇ​തി​നു​ള്ളി​ൽ സ​ജ്ജീ​ക​രി​ച്ചു. ക​ർ​ഷ​ക​ർ​ക്കു വി​ശ്ര​മ​സ്ഥ​ലം, പ​ഠ​ന​പ​രി​പാ​ടി​ക​ൾ, യോ​ഗ​ങ്ങ​ൾ എ​ന്നി​വ ന​ട​ത്തു​ന്ന​തി​നും സ്ഥ​ല​മൊ​രു​ക്കി. ന​ടീ​ൽ​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഗ്രീ​ൻ​ഹൗ​സും നി​ർ​മി​ച്ചു. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ​നി​ന്ന് ര​ണ്ടു​കി​ലോ​മീ​റ്റ​ർ അ​ക​ലെ പ​ന​മ​റ്റ​ത്തു​ള്ള കൃ​ഷി​ഭ​വ​നി​ൽ എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും എ​ത്തു​ന്ന​തി​ന് ക​ർ​ഷ​ക​ർ​ക്കു​ള്ള ബു​ദ്ധി​മു​ട്ട് പ​രി​ഗ​ണി​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ഫാ​ർ​മേ​ഴ്‌​സ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കും. സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തും. അ​സി​സ്റ്റ​ന്‍റ് കൃ​ഷി​ഓ​ഫീ​സ​ർ​മാ​രു​ടെ സേ​വ​നം ഇ​വി​ടെ ല​ഭി​ക്കും.
നി​ല​വി​ൽ കൃ​ഷി​ഭ​വ​നി​ൽ എ​ത്തി മ​ട​ങ്ങ​ണ​മെ​ങ്കി​ൽ ക​ർ​ഷ​ക​ർ​ക്ക് 120 രൂ​പ​യോ​ളം ഓ​ട്ടോ​ക്കൂ​ലി മു​ട​ക്കേ​ണ്ടി​വ​രു​ന്ന​തു പ​രി​ഗ​ണി​ച്ചാ​ണ് പു​തി​യ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.