യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും
Sunday, March 26, 2023 10:04 PM IST
പാ​ലാ: ഭാ​ര​ത് സ്‌​കൗ​ട്ട്‌​സ് ആ​ന്‍​ഡ് ഗൈ​ഡ്‌​സ് പാ​ലാ ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും പാ​ലാ ളാ​ലം പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ന്നു. പാ​ലാ ലോ​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​ബി. ശ്രീ​ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ര്‍​വീ​സി​ല്‍​നി​ന്നു വി​ര​മി​ക്കു​ന്ന പാ​ലാ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ കെ. ​ജ​യ​ശ്രീ, രാ​മ​പു​രം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ കെ.​കെ. ജോ​സ​ഫ്, ഗൈ​ഡ് ക്യാ​പ്റ്റ​ന്‍​മാ​രാ​യ സി​സ്റ്റ​ര്‍ ജെ​സി​ലി​ന്‍ മ​രി​യ, ലി​സി ജോ​സ​ഫ് എ​ന്നി​വ​ര്‍​ക്ക് അ​സി. സ്റ്റേ​റ്റ് ഓ​ര്‍​ഗ​നൈ​സ് ക​മ്മീ​ഷ​ണ​ര്‍ ഡേ​വി​സ് ജോ​സ​ഫ് ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി.
സ്‌​നേ​ഹ ഭ​വ​ന​പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം കൊ​ടു​ത്ത ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​യു. ജോ​ബി, ഉ​പ​ജി​ല്ല സെ​ക്ര​ട്ട​റി​മാ​രാ​യ സ​നീ​ഷ് മാ​ത്യു, സി​സ്റ്റ​ര്‍ റോ​സ്മി​ന്‍, സി​സ്റ്റ​ര്‍ ട്രീ​സ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പാ​ലാ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ സി​എം ഷീ​ല്‍​ഡ് മ​ത്സ​ര​ത്തി​ല്‍ അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​രാ​യ ആ​ന്‍റോ ജോ​ര്‍​ജ്, ഡൊ​മി​നി​ക് ജോ​സ​ഫ്, ടി​ന്‍റു മാ​ത്യു, ആ​ഷ്‌​ലി ടെ​സ് ജോ​ണ്‍ തു​ട​ങ്ങി​യ അ​ധ്യാ​പ​ക​രെ​യും രാ​ജ്യ​പു​ര​സ്‌​കാ​ര്‍ നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും സ​മ്മേ​ള​ന​ത്തി​ല്‍ അ​നു​മോ​ദി​ച്ചു.