വാ​ഗ​മ​ൺ റോ​ഡ് തു​റ​ന്നു​കൊ​ടു​ത്തു
Sunday, March 26, 2023 10:04 PM IST
ഈ​രാ​റ്റു​പേ​ട്ട: വാ​ഗ​മ​ൺ റോ​ഡി​ന്‍റെ ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ചു പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു കൊ​ടു​ത്തു.
ഒ​ന്നാം​ഘ​ട്ട​ത്തി​ൽ റോ​ഡ് നി​ർ​മാ​ണ​വും ര​ണ്ടാം​ഘ​ട്ട​ത്തി​ൽ അ​നു​ബ​ന്ധ ജോ​ലി​ക​ളു​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​തി​ൽ റോ​ഡു​പ​ണി പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഗ​താ​ഗ​ത​ത്തി​നു തു​റ​ന്ന​ത്.
റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ കോ​ൺ​ക്രീ​റ്റിം​ഗും സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണ​വും ഓ​ട​നി​ർ​മാ​ണ​വു​മാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ലു​ള്ള​തെ​ന്നു സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ പ​റ​ഞ്ഞു. ക​ലു​ങ്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യും ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കും. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ബാ​ക്കി​യു​ള്ള എ​ല്ലാ ജോ​ലി​ക​ളും ഒ​രേ​സ​മ​യം മു​ന്നോ​ട്ടു പോ​കും. കോ​ൺ​ക്രീ​റ്റിം​ഗി​നു നാ​ലു ടീ​മു​ക​ളെ നി​യോ​ഗി​ക്കും. ‌ര​ണ്ടു ടീ​മാ​യി വാ​ഗ​മ​ണി​ലേ​ക്കും അ​വി​ടെ​നി​ന്ന് ഈ​രാ​റ്റു​പേ​ട്ട​യി​ലേ​ക്കു​മാ​യി​ട്ടാ​വും കോ​ൺ​ക്രീ​റ്റിം​ഗ്.
കോ​ൺ​ക്രീ​റ്റ് ചെ​യ്ത ഭാ​ഗ​ങ്ങ​ളി​ൽ ഏ​ഴു ദി​വ​സം വാ​ഹ​നം ക​യ​റ്റാ​തെ യാ​ത്ര​ക്കാ​രും വ്യാ​പാ​രി​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ അ​ഭ്യ​ർ​ഥി​ച്ചു. 28നു ​വ്യാ​പാ​രി​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത് ഇ​ക്കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്ത് ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു.