ചേ​ര്‍​പ്പു​ങ്ക​ല്‍ കൃ​പാ​ഭി​ഷേ​കം ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സ​മാ​പി​ച്ചു
Sunday, March 26, 2023 10:04 PM IST
ചേ​ര്‍​പ്പു​ങ്ക​ല്‍: മാ​ര്‍ സ്ലീ​വാ ഫൊ​റോ​ന പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍ ഫൊ​റോ​ന പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന കൃ​പാ​ഭി​ഷേ​കം ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സ​മാ​പി​ച്ചു. അ​ണ​ക്ക​ര മ​രി​യ​ന്‍ ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ന്നത്.
വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല​യോ​ടെ ആ​രം​ഭി​ച്ച ക​ണ്‍​വ​ന്‍​ഷ​നി​ല്‍ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു സ​ന്ദേ​ശം ന​ല്‍​കി. ഈ​ശോ​യു​ടെ പീ​ഡാ​നു​ഭ​വ​ങ്ങ​ള്‍ ധ്യാ​നി​ക്കു​ന്ന ഭ​വ​ന​ങ്ങ​ളാ​യി ന​മ്മ​ള്‍ മാ​റ​ണ​മെ​ന്നും സ​ഹോ​ദ​ര​നു ന​ന്മ ചെ​യ്യു​ന്ന അ​വ​സ​ര​മാ​യി നോ​മ്പു​കാ​ലം മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. തു​ട​ര്‍​ന്ന് വ​ച​ന​പ്ര​ഘോ​ഷ​ണം, സൗ​ഖ്യ​ശു​ശ്രൂ​ഷ, ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ന്നു.
വി​കാ​രി ഫാ. ​ജോ​സ​ഫ് പാ​നാ​മ്പു​ഴ, ഫാ. ​തോ​മ​സ് ഓ​ല​ായ​ത്തി​ല്‍, ഫാ. ​ടോം വാ​ഴ​യി​ല്‍, ഫാ. ​ചാ​ള്‍​സ് പേ​ണ്ടാ​ന​ത്ത്, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ തോ​ണി​ക്കു​ഴി, ഫാ. ​മാ​ത്യു കു​റ്റി​യാ​നി, ഫാ. ​സ്‌​ക​റി​യ മ​ല​മാ​ക്ക​ല്‍, കൈ​ക്കാ​ര​ന്മാ​ര്‍, സ​ന്യാ​സ​സ​ഭ​ക​ള്‍, യോ​ഗ​പ്ര​തി​നി​ധി​ക​ള്‍, ഭ​ക്ത​സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘാ​ട​ക​സ​മി​തി​യാ​ണ് ക​ണ്‍​വ​ന്‍​ഷ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യ​ത്.