വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ല്‍ മാ​ലി​ന്യ​മു​ക്ത പ​ദ്ധ​തി​ക്കു പ്രാ​മു​ഖ്യം
Sunday, March 26, 2023 12:36 AM IST
ച​ങ്ങ​നാ​ശേ​രി: വാ​ഴ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ല്‍ മാ​ലി​ന്യ​മു​ക്ത പ​ദ്ധ​തി​ക്ക് പ്രാ​മു​ഖ്യം.
27.30 കോ​ടി രൂ​പ വ​ര​വും 24.48 കോ​ടി രൂ​പ ചെ​ല​വും 2.81 കോ​ടി രൂ​പ നീ​ക്കി ബാ​ക്കി​യു​മു​ള്ള ബ​ജ​റ്റ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു മൂ​ല​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ്, ഓ​ഡി​റ്റോ​റി​യം നി​ര്‍മാ​ണ​ത്തി​ന് ഒ​രു കോ​ടി, ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ല്‍ 1.24 കോ​ടി, സേ​വ​ന മേ​ഖ​ല​യി​ല്‍ 5.47 കോ​ടി, റോ​ഡു​ക​ളു​ടെ നി​ര്‍മാ​ണ​ത്തി​നും മെ​യി​ന്‍റ​ന​ന്‍സി​നും 1.33 കോ​ടി, യു​വ​ജ​ന​ക്ഷേ​മം, ട​ര്‍ഫ് കോ​ര്‍ട്ട് നി​ര്‍മാ​ണം എ​ന്നി​വ​യ്ക്ക് 10 ല​ക്ഷം എ​ന്നി​ങ്ങ​നെ​യും ബ​ജ​റ്റി​ല്‍ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ച​ര്‍ച്ച​യി​ലൂ​ടെ ബ​ജ​റ്റ് പാ​സാ​ക്കി.

സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്മാ​രാ​യ ലാ​ലി​മ്മ ടോ​മി കാ​ലാ​യി​ല്‍, ഷേ​ര്‍ലി തോ​മ​സ്, ജ​സ്റ്റി​ന്‍ തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.