മീ​​ന​​ച്ചൂ​​ടി​​നെ വെ​​ല്ലു​​ന്ന ആ​​വേ​​ശ​​ച്ചൂ​​ട് മീ​​ന​​ട​​ത്ത്
Sunday, March 26, 2023 12:36 AM IST
മീ​​ന​​ടം: നാ​​ട​​ൻ​​പ​​ന്തു​​ക​​ളി ഗ്രാ​​മം എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന മീ​​ന​​ട​​ത്തി​​ന്‍റെ മ​​ണ്ണി​​ൽ ഇ​​നി പ​​ന്തു​​ക​​ളി​​യു​​ടെ ആ​​വേ​​ശ​​ച്ചൂ​​ട്. മീ​​ന​​ട​​ത്തെ നാ​​ട​​ൻ​​പ​​ന്തു​​ക​​ളി​​ക്കാ​​രും കാ​​യി​​ക​​പ്രേ​​മി​​ക​​ളും ചേ​​ർ​​ന്നു സ​​മാ​​രം​​ഭം കു​​റി​​ച്ചി​​രി​​ക്കു​​ന്ന ഫ്ര​​ണ്ട്സ് നേ​​റ്റീ​​വ്ബോ​​ൾ ക്ല​​ബ് മീ​​ന​​ട​​വും കേ​​ര​​ള നേ​​റ്റീ​​വ് ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​നും ചേ​​ർ​​ന്ന് താ​​ളോ​​ത്സ​​വം 2023 എ​​ന്ന നാ​​മ​​ധേ​​യ​​ത്തി​​ൽ ന​​ട​​ത്ത​​പ്പെ​​ടു​​ന്ന ഒ​​ന്നാ​​മ​​ത് അ​​ഖി​​ല കേ​​ര​​ള നാ​​ട​​ൻ പ​​ന്തു​​ക​​ളി മ​​ത്സ​​ര പ​​ര​​മ്പ​​ര ഇ​​ന്ന് മീ​​ന​​ടം ഗ​​വ​​ൺ​​മെ​​ന്‍റ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ മൈ​​താ​​നി​​യി​​ൽ ആ​​രം​​ഭി​​ക്കും.

നേ​​റ്റീ​​വ് ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​നി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​രി​​ക്കു​​ന്ന മു​​ഴു​​വ​​ൻ ടീ​​മു​​ക​​ളെ​​യും പ​​ങ്കെ​​ടു​​പ്പി​​ച്ചാ​​ണ് മ​​ത്സ​​ര പ​​ര​​മ്പ​​ര തു​​ട​​ക്കം​​കു​​റി​​ക്കു​​ന്ന​​ത്. ഒ​​ട്ടേ​​റെ പു​​തു​​മ​​ക​​ളോ​​ടെ​​യാ​​ണ് സം​​ഘാ​​ട​​ക​​ർ മ​​ത്സ​​ര​​ങ്ങ​​ൾ ഒ​​രു​​ക്കു​​ന്ന​​ത്. നാ​​ട​​ൻ​​പ​​ന്തു​​ക​​ളി ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി ആ​​ദ്യ​​പാ​​ദ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ വി​​ജ​​യി​​ക്കു​​ന്ന ടീ​​മു​​ക​​ൾ​​ക്ക് ട്രോ​​ഫി​​ക​​ൾ ക്ര​​മീ​​ക​​രി​​ച്ചും ഒ​​ന്നും ര​​ണ്ടും സ്ഥാ​​ന​​ക്കാ​​ർ​​ക്ക് പു​​റ​​മേ മൂ​​ന്നും നാ​​ലും സ്ഥാ​​ന​​ക്കാ​​ർ​​ക്കും എ​​വ​​റോ​​ളിം​​ഗ് ട്രോ​​ഫി​​യും കാ​​ഷ് അ​​വാ​​ർ​​ഡും സം​​ഘാ​​ട​​ക​​ർ ന​​ൽ​​കു​​ന്നു. വ്യ​​ക്തി​​ഗ​​ത ട്രോ​​ഫി​​ക​​ൾ നി​​ര​​വ​​ധി​​യു​​ണ്ട്. കൂ​​ടാ​​തെ മി​​ക​​ച്ച ടീം, ​​അ​​നൗ​​ൺ​​സ​​ർ, ആ​​സ്വാ​​ദ​​ക​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ​​ക്കും ട്രോ​​ഫി​​ക​​ൾ ല​​ഭി​​ക്കും.

ഉ​​ദ്ഘാ​​ട​​ന​​ദി​​വ​​സ​​മാ​​യ ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.45നു ​​ച​​മ്പ​​ക്ക​​ര​​യി​​ൽ​​നി​​ന്നു ട്രോ​​ഫി​​യു​​മാ​​യെ​​ത്തു​​ന്ന ഘോ​​ഷ​​യാ​​ത്ര​​യെ മാ​​ളി​​ക​​പ്പ​​ടി ജം​​ഗ്ഷ​​നി​​ൽ​​നി​​ന്നു സ്വീ​​ക​​രി​​ച്ച് സ്കൂ​​ൾ മൈ​​താ​​ന​​ത്തേ​​ക്ക് ആ​​ന​​യി​​ക്കും.

ര​​ണ്ടി​​ന് ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് ജോ​​ബി​​ൻ മാ​​ത്യു​​വി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ കൂ​​ടു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ പ്ര​​ശ​​സ്ത ച​​ല​​ച്ചി​​ത്ര സം​​വി​​ധാ​​യ​​ക​​ൻ പ്ര​​ദീ​​പ് എം .​​നാ​​യ​​ർ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മോ​​നി​​ച്ച​​ൻ കി​​ഴ​​ക്കേ​​ടം, പാ​​മ്പാ​​ടി പോ​​ലീ​​സ് സ​​ർ​​ക്കി​​ൾ ഇ​​ൻ​​സ്പെ​​ക്ട​​ർ സു​​വ​​ർ​​ണ​​കു​​മാ​​ർ എ​​ന്നി​​വ​​ർ ക​​ളി​​ക്കാ​​രെ പ​​രി​​ച​​യ​​പ്പെ​​ടും. ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ പാ​​മ്പാ​​ടി ടീം ​​ച​​മ്പ​​ക്ക​​ര സെ​​വ​​ൻ​​സ് ടീ​​മി​​നെ നേ​​രി​​ടും.