കാ​ഞ്ഞി​ര​മ​ല-പു​തു​വേ​ലി റോ​ഡി​ന് 1.2 കോ​ടി അ​നു​വ​ദി​ച്ചു
Sunday, March 26, 2023 12:36 AM IST
കു​റ​വി​ല​ങ്ങാ​ട്: കൂ​ത്താ​ട്ടു​കു​ളം - ത​ല​യോ​ല​പ്പ​റ​മ്പ് റോ​ഡി​ല്‍ ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന കാ​ഞ്ഞി​ര​മ​ല മു​ത​ല്‍ പു​തു​വേ​ലി വൈ​ക്കം ക​വ​ല വ​രെ​യു​ള്ള ഭാ​ഗം ബി​സി നി​ല​വാ​ര​ത്തി​ല്‍ ന​വീ​ക​രി​ക്കാ​ൻ 1.2 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ അ​റി​യി​ച്ചു.

ത​ല​യോ​ല​പ്പ​റ​മ്പ് - കൂ​ത്താ​ട്ടു​കു​ളം റോ​ഡി​ല്‍ ത​ല​പ്പാ​റ മു​ത​ല്‍ പെ​രു​മ്പ​ട​വം വ​രെ​യു​ള്ള ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ലെ റീ​ച്ചും പി​റ​വം മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന പെ​രു​മ്പ​ട​വം - ഇ​ല​ഞ്ഞി - മു​ത്തോ​ല​പു​രം റീ​ച്ചും ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള ടാ​റിം​ഗ് ജോ​ലി​ക​ള്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു.

ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്ത​ത മൂ​ലം റീ​ടാ​റിം​ഗ് ന​ട​ത്താ​ന്‍ ക​ഴി​യാ​തി​രു​ന്ന കാ​ഞ്ഞി​ര​മ​ല - പു​തു​വേ​ലി വൈ​ക്കം ക​വ​ല റോ​ഡ് ഭാ​ഗ​വും ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ ന​വീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണ് പു​തി​യ ഫ​ണ്ട് ല​ഭ്യ​മാ​യ​തി​ലൂ​ടെ നാ​ടി​നു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് ക​ടു​ത്തു​രു​ത്തി സ​ബ് ഡി​വി​ഷ​ന്‍റെ കീ​ഴി​ലാ​ണ് റോ​ഡ് ന​വീ​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​ത്. മ​ന്ത്രി പി. ​എ മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ സ​മ​ര്‍​പ്പി​ച്ച നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.