കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ചു വേ​മ്പ​നാ​ട്ടു​കാ​യ​ൽ നീ​ന്തി ക​ട​ന്ന് ഏ​ഴാം ക്ലാ​സു​കാ​ര​ൻ
Sunday, March 26, 2023 12:34 AM IST
വൈ​ക്കം: വേ​മ്പ​നാ​ട്ടു​കാ​യ​ൽ കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ചു നീ​ന്തി​ക്ക​ട​ന്ന് വേ​ൾ​ഡ് ബു​ക്ക്‌ ഓ​ഫ് റെ​ക്കോ​ർ​ഡി​ൽ ഇ​ടം നേ​ടി ഏ​ഴാം ക്ലാ​സു​കാ​ര​ൻ.‌ കോ​ത​മം​ഗ​ലം ഇ​ഞ്ഞൂ​ർ കി​ഴ​ക്കേ​കാ​ലാ​യി​ൽ ക്രി​സ് ഉ​ല്ലാ​സാ​ണ് ‌ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചേ​ർ​ത്ത​ല ത​വ​ണ​ക്ക​ട​വി​ൽ​നി​ന്ന് കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്കം കാ​യ​ലോ​ര ബീ​ച്ചി​ലേ​ക്കു നീ​ന്തി​ക്ക​യ​റി​യ​ത്.

കോ​ത​മം​ഗ​ലം ഡോ​ൾ​ഫി​ൻ അ​ക്വാ​ട്ടി​ക് ക്ല​ബ്ബ് പ​രി​ശീ​ല​ക​ൻ ബി​ജു ത​ങ്ക​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്രി​സ് ഉ​ല്ലാ​സ് നീ​ന്ത​ൽ അ​ഭ്യ​സി​ച്ച​ത്. ഒ​ന്ന​ര​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ബി​ജു ത​ങ്ക​പ്പ​ൻ നീ​ന്ത​ൽ അ​ഭ്യ​സി​പ്പി​ച്ച ഏ​ഴാ​മ​ത്തെ കു​ട്ടി​യാ​ണ് വേ​മ്പ​നാ​ട്ടു​കാ​യ​ൽ നീ​ന്തി​ക്ക​ട​ന്ന​ത്. സി.​കെ. ആ​ശ എം​എ​ൽ​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ രാ​ധി​ക ശ്യാം, ​വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി. സു​ഭാ​ഷ്, ര​ത്ന​ശ്രീ അ​യ്യ​ർ തു​ട​ങ്ങി​യ​വ​ർ ക്രി​സ് ഉ​ല്ലാ​സി​ന് ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു. പ്രോ​ഗ്രാം കോ ​ഓ​ഡി​നേ​റ്റ​ർ ഷി​ഹാ​ബ് കെ. ​സൈ​നു, പ​രി​ശീ​ല​ക​ൻ ബി​ജു ത​ങ്ക​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.