ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്ക് സ്വ​യം​തൊ​ഴി​ല്‍ പ​രി​ശീ​ല​നം ന​ല്‍കി വൈ​ക്കം ബ്ലോ​ക്ക്
Sunday, March 26, 2023 12:34 AM IST
വൈ​ക്കം: ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്ക് സ്വ​യം​തൊ​ഴി​ല്‍ പ​രി​ശീ​ല​നം ന​ല്‍കി വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2022-23 വാ​ര്‍ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. “നൈ​പു​ണ്യ’’ എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​കെ. ര​ഞ്ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടെ​ക്‌​നി​ക്ക​ല്‍ സ്‌​കൂ​ള്‍ ഇ​ന്‍സ്ട്ര​ക്ട​ര്‍മാ​രാ​യ പി.​പി. പോ​ള്‍, ഹ​രി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ഷ​മ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. സ​ലി​ല, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​കെ. ശീ​മോ​ന്‍, എം.​കെ. റാ​ണി​മോ​ള്‍, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ. ​അ​ജി​ത്, വ​നി​ത ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ ഡോ. ​ക​ബ​നി, ഭി​ന്ന​ശേ​ഷി സം​സ്ഥാ​ന ഉ​പ​ദേ​ശ​ക ബോ​ര്‍ഡ് അം​ഗം കെ.​കെ. സു​രേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.