ഒ​​രു​​വ​​ര്‍ഷ​​ത്തെ ആ​​ഘോ​​ഷ​​പ​​രി​​പാ​​ടി​​ക​​ളു​​മാ​​യി സ​​ത്യ​​ഗ്ര​​ഹ ശ​​താ​​ബ്ദി മെ​​മ്മോ​​റി​​യ​​ല്‍ ട്ര​​സ്റ്റ്
Sunday, March 26, 2023 12:31 AM IST
വൈ​​ക്കം: സ​​ത്യ​​ഗ്ര​​ഹ ശ​​താ​​ബ്ദി മെ​​മ്മോ​​റി​​യ​​ല്‍ ട്ര​​സ്റ്റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ള്‍ക്ക് 30, 31 തീ​​യ​​തി​​ക​​ളി​​ല്‍ തു​​ട​​ക്ക​​മാ​​കും. വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ​​ത്തി​​ന്‍റെ ശ​​താ​​ബ്ദി ഒ​​രു വ​​ര്‍ഷം നീ​​ണ്ടു​​നി​​ല്‍ക്കു​​ന്ന ആ​​ഘോ​​ഷ​​പ​​രി​​പാ​​ടി​​ക​​ള്‍ക്ക് 30നു ​​സ​​ത്യ​​ഗ്ര​​ഹ നാ​​യ​​ക​​രു​​ടെ ഛായാ​​ചി​​ത്ര​​ങ്ങ​​ള്‍ ഏ​​റ്റു​​വാ​​ങ്ങി, ആ​​ദ്യ സ​​ത്യ​​ഗ്ര​​ഹി ഗോ​​വി​​ന്ദ പ​​ണി​​ക്ക​​രു​​ടെ ജ​​ന്മ​​ദേ​​ശ​​മാ​​യ മാ​​വേ​​ലി​​ക്ക​​ര​​യി​​ല്‍ തു​​ട​​ക്ക​​മാ​​കും.

ജ​​സ്റ്റി​​സ് തോ​​ട്ട​​ത്തി​​ല്‍ ബി. ​​രാ​​ധാ​​കൃ​​ഷ്ണ​​ന്‍ ചെ​​യ​​ര്‍മാ​​നാ​​യ 1001 അം​​ഗ സ​​മി​​തി​​യാ​​ണ് ആ​​ഘോ​​ഷ​​പ​​രി​​പാ​​ടി​​ക​​ള്‍ക്ക് നേ​​തൃ​​ത്വം ന​​ല്‍കു​​ന്ന​​ത്. 30ന് ​​ടി.​​കെ. മാ​​ധ​​വ​​ന്‍, മ​​ന്ന​​ത്ത് പ​​ത്മ​​നാ​​ഭ​​ന്‍, ആ​​മ​​ചാ​​ടി തേ​​വ​​ന്‍, ആ​​ദ്യ സ​​ത്യ​​ഗ്ര​​ഹി​​ക​​ളാ​​യ ചാ​​ത്ത​​ന്‍ കു​​ഞ്ഞാ​​പ്പി, ബാ​​ഹു​​ലേ​​യ​​ന്‍, ഗോ​​വി​​ന്ദ​​പ​​ണി​​ക്ക​​ര്‍, ര​​ക്ത​​സാ​​ക്ഷി ചി​​റ്റേ​​ട​​ത് ശ​​ങ്കു​​പി​​ള്ള എ​​ന്നി​​വ​​രു​​ടെ ചി​​ത്ര​​ങ്ങ​​ളു​​മാ​​യു​​ള്ള ഛായാ​​ചി​​ത്ര പ്ര​​യാ​​ണം മാ​​വേ​​ലി​​ക്ക​​ര​​യ്ക്ക​​ടു​​ത്ത് കാ​​രാ​​യി​​ല്‍നി​​ന്ന് ആ​​രം​​ഭി​​ക്കും.

31ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞു പ്ര​​യാ​​ണം വൈ​​ക്ക​​ത്ത് ടി.​​കെ. മാ​​ധ​​വ​​ന്‍ സ്‌​​ക്വ​​യ​​റി​​ല്‍നി​​ന്നു വൈ​​ക്ക​​ത്തെ പൗ​​രാ​​വ​​ലി ഏ​​റ്റു​​വാ​​ങ്ങും. മി​​സോ​​റാം മു​​ന്‍ ഗ​​വ​​ര്‍ണ​​ര്‍ കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ന്‍, വി​​വി​​ധ സ​​മു​​ദാ​​യ സം​​ഘ​​ട​​ന നേ​​താ​​ക്ക​​ള്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ​​ദ​​യാ​​ത്ര​​യാ​​യി ബോ​​ട്ട് ജെ​​ട്ടി​​യി​​ലെ സ​​മ്മേ​​ള​​ന ന​​ഗ​​റി​​ല്‍ എ​​ത്തി​​ചേ​​രും.

ഇ​​തോ​​ടെ ഒ​​രു വ​​ര്‍ഷം നീ​​ണ്ടു​​നി​​ല്‍ക്കു​​ന്ന പ​​രി​​പാ​​ടി​​ക​​ള്‍ക്ക് തി​​രി​​തെ​​ളി​​യും. സെ​​മി​​നാ​​റു​​ക​​ള്‍, വി​​ദ്യാ​​ര്‍ഥി, യു​​വ​​ജ​​ന, മ​​ഹി​​ളാ സ​​മ്മേ​​ള​​ന​​ങ്ങ​​ള്‍, ആ​​ചാ​​ര്യ​​സ​​മ്മേ​​ള​​നം, ടെ​​മ്പി​​ള്‍ പാ​​ര്‍ല​​മെ​​ന്‍റ് തു​​ട​​ങ്ങി​​യ പ​​രി​​പാ​​ടി​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കും.

പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സ​​മി​​തി ജ​​ന​​റ​​ല്‍ ക​​ണ്‍വീ​​ന​​ര്‍ പി.​​ജി. ബി​​ജു​​കു​​മാ​​ര്‍, ക​​ണ്‍വീ​​ന​​ര്‍മാ​​രാ​​യ ഇ.​​എ​​സ്. ബി​​ജു, എം.​​വി. ഉ​​ണ്ണി​​കൃ​​ഷ്ണ​​ന്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.