രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണം
Sunday, March 26, 2023 12:31 AM IST
കോ​ട്ട​യം: 60 വ​യ​സ് പൂ​ര്‍ത്തീ​ക​രി​ച്ച് അ​ധി​വ​ര്‍ഷാ​നു​കൂ​ല്യ​ത്തി​ന് കേ​ര​ള ക​ര്‍ഷ​ക​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍ഡ് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച​വ​രി​ല്‍ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ത്ത​വ​ര്‍ 31ന​കം സ​മ​ര്‍പ്പി​ക്ക​ണം.

2014 മു​ത​ല്‍ 2017 വ​രെ അ​പേ​ക്ഷ ന​ല്‍കി​യ​വ​രാ​ണ് രേ​ഖ​ക​ള്‍ ന​ല്‍കേ​ണ്ട​ത്. ആ​ധാ​ര്‍ കാ​ര്‍ഡി​ന്‍റെ കോ​പ്പി, ബാ​ങ്ക് പാ​സ് ബു​ക്കി​ന്‍റെ കോ​പ്പി, അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച​പ്പോ​ള്‍ ല​ഭി​ച്ച കൈ​പ്പ​റ്റ് ര​സീ​ത് എ​ന്നി​വ​യാ​ണ് ന​ല്‍കേ​ണ്ട​ത്. ഫോ​ൺ: 0481 2585604.