സ്നേ​ഹ​ദീ​പം സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ല്‍സ​മ​ര്‍പ്പ​ണം ഇ​ന്ന്
Sunday, March 26, 2023 12:31 AM IST
കി​ട​ങ്ങൂ​ര്‍: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നേ​തൃ​ത്വം ന​ല്കു​ന്ന സ്നേ​ഹ​ദീ​പം പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള 15-ാം സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ല്‍സ​മ​ര്‍പ്പ​ണം കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കി​ട​ങ്ങൂ​ര്‍ സൗ​ത്തി​ല്‍ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ന​ട​ത്ത​പ്പെ​ടും. മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ താ​ക്കോ​ല്‍സ​മ​ര്‍പ്പ​ണം ന​ട​ത്തും. ഡോ.​എം.​കെ. ലൂ​ക്കാ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ സ്നേ​ഹ​ദീ​പം പ​ദ്ധ​തി​യി​ല്‍ നി​ര്‍മി​ച്ച ര​ണ്ടാ​മ​ത്തെ വീ​ടാ​ണി​ത്. കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാ​മ​ത്തെ സ്നേ​ഹ​വീ​ടി​ന്‍റെ നി​ര്‍മാ​ണം ചെ​മ്പി​ളാ​വി​ലും നാ​ലാം സ്നേ​ഹ​വീ​ടി​ന്‍റെ നി​ര്‍മാ​ണം കി​ട​ങ്ങൂ​ര്‍ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​നു സ​മീ​പ​വും അ​ഞ്ചാം സ്നേ​ഹ​വീ​ടി​ന്‍റെ നി​ര്‍മാ​ണം പ​ടി​ഞ്ഞാ​റേ​കൂ​ട​ല്ലൂ​രും പൂ​ര്‍ത്തീ​ക​രി​ച്ചു​വ​രു​ന്നു. കൂ​ട​ല്ലൂ​ര്‍ ത​യ്യി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍ സം​ഭാ​വ​ന ന​ല്കി​യ സ്ഥ​ല​ത്ത് നി​ര്‍മി​ക്കു​ന്ന ആ​റാം സ്നേ​ഹ​വീ​ടി​ന്‍റെ നി​ര്‍മാ​ണം കി​ഴ​ക്കേ കൂ​ട​ല്ലൂ​രും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സ്നേ​ഹ​ദീ​പം പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ട് അ​ഞ്ചു മാ​സം പി​ന്നി​ട്ട കി​ട​ങ്ങൂ​രി​ല്‍ നി​ര്‍മി​ക്കു​ന്ന വീ​ടു​ക​ള്‍ക്കാ​യി 300 പേ​രു​ടെ വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യാ​ണ് നി​ല​വി​ലു​ള്ള​ത്. ഈ ​കൂ​ട്ടാ​യ്മ​യി​ലു​ള്ള അം​ഗ​ങ്ങ​ള്‍ പ്ര​തി​മാ​സം ന​ല്കു​ന്ന ആ​യി​രം രൂ​പ വീ​ത​മു​ള്ള തു​ക​യ്ക്കൊ​പ്പം ബ്രി​ല്യ​ന്‍റ് ഡ​യ​റ​ക്ട​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍ ബി., ​ബി​സി​എം കോ​ള​ജ് മു​ന്‍ അ​ധ്യാ​പ​ക​ന്‍ പ്ര​ഫ. എം.​കെ. ലൂ​ക്കാ എ​ന്നി​വ​ര്‍ ഓ​രോ വീ​ടു​ക​ൾ നി​ര്‍മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ മു​ഴു​വ​ന്‍ തു​ക വീ​ത​വും ന​ല്കി. കൂ​ട​ല്ലൂ​ര്‍ ത​യ്യി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍ ര​ണ്ടു വീ​ട് നി​ര്‍മി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ല​വും ര​ണ്ടു വീ​ടു​ക​ളു​ടെ നി​ര്‍മാ​ണ​ത്തി​നു​ള്ള എ​ട്ടു ല​ക്ഷം രൂ​പ​യും ന​ല്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്.

17 അം​ഗ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കി​ട​ങ്ങൂ​രി​ല്‍ സ്നേ​ഹ​ദീ​പം പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. ഓ​രോ വീ​ടി​ന്‍റെ​യും നി​ര്‍മാ​ണ​ത്തി​നാ​യി രൂ​പീ​ക​രി​ക്കു​ന്ന സ​ബ്ക​മ്മ​റ്റി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലാ​ണ് വീ​ടു നി​ര്‍മാ​ണം ന​ട​ത്തു​ന്ന​ത്.

അ​ടു​ത്ത ഡി​സം​ബ​റി​നു മു​മ്പ് കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ 20 വീ​ടു​ക​ളെ​ങ്കി​ലും നി​ര്‍മി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നു സ്നേ​ഹ​ദീ​പം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ഡോ. മേ​ഴ്സി ജോ​ണ്‍, സെ​ക്ര​ട്ട​റി ഗി​രീ​ഷ്കു​മാ​ര്‍ ഇ​ല​വു​ങ്ക​ല്‍, ട്ര​ഷ​റ​ര്‍ എം. ​ദി​ലീ​പ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.