വ​​ട​​വാ​​തൂ​​ര്‍ ഡ​​മ്പിം​​ഗ് യാ​​ര്‍ഡി​​ല്‍നി​​ന്ന് മാ​​ലി​​ന്യം നീ​​ക്കം ചെ​​യ്തു​​തു​​ട​​ങ്ങി
Sunday, March 26, 2023 12:31 AM IST
കോ​​ട്ട​​യം: കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ​​യു​​ടെ വ​​ട​​വാ​​തൂ​​രി​​ലു​​ള്ള ഡ​​മ്പിം​​ഗ് യാ​​ര്‍ഡി​​ല്‍നി​​ന്നു മാ​​ലി​​ന്യ​​ങ്ങ​​ള്‍ നീ​​ക്കം ചെ​​യ്യു​​ന്ന ജോ​​ലി​​ക​​ള്‍ ആ​​രം​​ഭി​​ച്ചു. എം​​സി​​കെ കു​​ട്ടി എ​​ന്‍ജി​​നി​​യ​​റിം​​ഗ് പ്രോ​​ജ​​ക്ട് ലി​​മി​​റ്റ​​ഡ് ക​​മ്പ​​നി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് മാ​​ലി​​ന്യം നീ​​ക്കം ചെ​​യ്യു​​ന്ന​​ത്. ര​​ണ്ടു​​ദി​​വ​​സം മു​​ന്‍പ് ട്ര​​യ​​ല്‍ റ​​ണ്‍ ആ​​രം​​ഭി​​ച്ചി​​രു​​ന്നു. പ്ലാ​​സ്റ്റി​​ക്, ചെ​​രു​​പ്പു​​ക​​ള്‍, ട​​യ​​റു​​ക​​ള്‍, ഗ്ലാ​​സ് എ​​ന്നി​​ങ്ങ​​നെ 12 വി​​ഭാ​​ഗ​​ങ്ങ​​ളാ​​യി മാ​​ലി​​ന്യം ത​​രം​​തി​​രി​​ക്കു​​ന്ന​​താ​​ണ് ആ​​ദ്യ​​ഘ​​ട്ടം. ഇ​​തി​​ല്‍ പു​​ന​​ര്‍നി​​ര്‍മാ​​ണ​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍ സാ​​ധി​​ക്കാ​​ത്ത പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യം ട്രി​​ച്ചി​​യി​​ലു​​ള്ള ഡാ​​ല്‍മി​​യ സി​​മ​​ന്‍റ്സി​​ന്‍റെ പ്ലാ​​ന്‍റി​​ലെ​​ത്തി​​ച്ച് സം​​സ്‌​​ക​​രി​​ക്കും.

പു​​ന​​ര്‍നി​​ര്‍മാ​​ണ​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍ ക​​ഴി​​യു​​ന്ന​​വ സൗ​​ജ​​ന്യ​​മാ​​യി ആ​​വ​​ശ്യ​​മു​​ള്ള ക​​മ്പ​​നി​​ക​​ള്‍ക്ക് ന​​ല്‍കും. ഓ​​ട്ടോ​​മാ​​റ്റി​​ക് മെ​​ഷീ​​നു​​ക​​ള്‍ ആ​​ണ് മാ​​ലി​​ന്യം നീ​​ക്കം ചെ​​യ്യാ​​ന്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. പ​​ത്ത് ജോ​​ലി​​ക്കാ​​രു​​മു​​ണ്ട്. എ​​ട്ട് മു​​ത​​ല്‍ 15 ദി​​വ​​സം കൊ​​ണ്ട് മാ​​ലി​​ന്യം പൂ​​ര്‍ണ​​മാ​​യും നീ​​ക്കം ചെ​​യ്യാ​​ന്‍ സാ​​ധി​​ക്കു​​മെ​​ന്ന് സൈ​​റ്റ് എ​​ന്‍ജി​​നി​​യ​​ര്‍ സി. ​​അ​​ജ​​യ് ആ​​ന​​ന്ദ് പ​​റ​​ഞ്ഞു. ര​​ണ്ട് ദി​​വ​​സം കൊ​​ണ്ട് ആ​​യി​​രം ക്യു​​ബി​​ക് മീ​​റ്റ​​റി​​ന​​ടു​​ത്ത് മാ​​ലി​​ന്യ​​മാ​​ണ് ത​​രം​​തി​​രി​​ച്ച​​ത്.