എം​ജി​യി​ല്‍ മാ​ല്‍ക്കം ആ​ദി​ശേ​ഷ​യ്യ ചെ​യ​ര്‍ ഉ​ദ്ഘാ​ട​നം നാളെ
Sunday, March 26, 2023 12:30 AM IST
കോ​ട്ട​യം: എം​ജി സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ കെ.​എ​ന്‍. രാ​ജ് സ്‌​കൂ​ള്‍ ഓ​ഫ് ഇ​ക്ക​ണോ​മി​ക്‌​സി​ല്‍ വി​ഖ്യാ​ത സാ​മ്പ​ത്തി​ശാ​സ്ത്ര വി​ദ​ഗ്ധ​നും വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നു​മാ​യി​രു​ന്ന മാ​ല്‍ക്കം എ​സ്. ആ​ദി​ശേ​ഷ​യ്യ​യു​ടെ പേ​രി​ല്‍ ചെ​യ​ര്‍ തു​ട​ങ്ങും. നാളെ ​രാ​വി​ലെ ഒ​ന്പ​തി​ന് ക​ണ്‍വ​ര്‍ജ​ന്‍സ് അ​ക്കാ​ദ​മി​യ കോം​പ്ല​ക്‌​സി​ലെ സെ​മി​നാ​ര്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ വൈ​സ് ചാ​ന്‍സ​ല​ര്‍ പ്ര​ഫ. സാ​ബു തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും.

സാ​മ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​നും ന്യൂ​ഡ​ല്‍ഹി ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ മു​ന്‍ അ​ധ്യാ​പ​ക​നു​മാ​യ പ്ര​ഫ.​സി.​പി. ച​ന്ദ്ര​ശേ​ഖ​റാ​ണ് ചെ​യ​ര്‍ പ്ര​ഫ​സ​ര്‍. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ ഇ​ദ്ദേ​ഹം ആ​ദ്യ​പ്ര​ഭാ​ഷ​ണം
നി​ര്‍വ​ഹി​ക്കും.