അതിരമ്പുഴ: അതിരമ്പുഴ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച തണ്ണീർ പ്പന്തലിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.പി. ദേവസ്യ കുറുപ്പുംതുണ്ടത്തിൽ നിർവഹിച്ചു.
ബോർഡ് അംഗങ്ങളായ പി.വി. മൈക്കിൾ, കെ.ജി. ഹരിദാസ്, ജയിംസ് കുര്യൻ, ജോസ് ജോസഫ്, ജോറോയ് ജെ. ബി, ബേബിനാസ് അജാസ്, ലിസി ദേവസ്യാച്ചൻ , ആൻസ് വർഗീസ്, സെക്രട്ടറി കുഞ്ഞുമോൻ എം.ഡി, ബാങ്ക് ജീവനക്കാർ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥരായ അനീഷ്, അനൂപ്, ഷംനാദ്, സവിത, സന്ധ്യ, ബീന കുമാരി, വിനീത എന്നിവർ പങ്കെടുത്തു.
ഏറ്റുമാനൂർ: ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ തണ്ണീർപ്പന്തൽ ആരംഭിച്ചു. പ്രസിഡന്റ് ചിറയിൽ സിബി ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് വർക്കി ജോയി പൂവംനിൽക്കുന്നതിൽ, വൈസ് പ്രസിഡന്റ് മായ ഹരികുമാർ, ഡയറക്ടർമാരായ അഡ്വ. പി. രാജീവ് ചിറയിൽ, ബേബി ജോൺ, സെക്രട്ടറി ഇൻ ചാർജ് തുഷാര ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.