താ​ലൂ​ക്കു​ത​ല അ​ദാ​ല​ത്ത് ക​​രു​​ത​​ലും കൈ​​ത്താ​​ങ്ങും മേ​​യ് ര​​ണ്ടു മു​​ത​​ല്‍
Sunday, March 26, 2023 12:28 AM IST
കോ​​ട്ട​​യം: മ​​ന്ത്രി​​സ​​ഭ​​യു​​ടെ ര​​ണ്ടാം വാ​​ര്‍​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ക​​രു​​ത​​ലും കൈ​​ത്താ​​ങ്ങും താ​​ലൂ​​ക്കു​​ത​​ല അ​​ദാ​​ല​​ത്ത് മേ​​യ് ര​​ണ്ടു മു​​ത​​ല്‍ ഒ​​മ്പ​​തു വ​​രെ ന​​ട​​ക്കും.

മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍, മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍ എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കും. മേ​​യ് ര​​ണ്ട്-​​കോ​​ട്ട​​യം, നാ​​ല്-​​ച​​ങ്ങ​​നാ​​ശേ​​രി, ആ​​റ്-​​കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, എ​​ട്ട്-​​മീ​​ന​​ച്ചി​​ല്‍, ഒ​​ന്‍​പ​​ത്-​​വൈ​​ക്കം എ​​ന്നീ തീ​​യ​​തി​​ക​​ളി​​ലാ​​ണ് താ​​ലൂ​​ക്കു​​ക​​ളി​​ല്‍ അ​​ദാ​​ല​​ത്ത്. ഏ​​പ്രി​​ല്‍ ഒ​​ന്നു മു​​ത​​ല്‍ 10 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യും അ​​ക്ഷ​​യ കേ​​ന്ദ്ര​​ങ്ങ​​ള്‍ വ​​ഴി​​യും താ​​ലൂ​​ക്ക് ഓ​​ഫീ​​സു​​ക​​ളി​​ലും പ​​രാ​​തി​​ക​​ള്‍ ന​​ല്‍​കാം. www.karut hal. kerala.gov.in എ​​ന്ന വെ​​ബ് സൈ​​റ്റി​​ലാ​​ണ് പ​​രാ​​തി ന​​ല്‍​കേ​​ണ്ട​​ത്. അ​​ദാ​​ല​​ത്തി​​ലെ പ​​രാ​​തി​​ക​​ള്‍ അ​​ത​​തു​​ദി​​വ​​സം പ​​രി​​ശോ​​ധി​​ച്ച് ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നാ​​യി ഓ​​രോ വ​​കു​​പ്പി​​ലും ജി​​ല്ലാ ഓ​​ഫീ​​സ​​ര്‍ ക​​ണ്‍​വീ​​ന​​റാ​​യി ജി​​ല്ലാ അ​​ദാ​​ല​​ത്ത് സെ​​ല്‍ രൂ​​പീ​​ക​​രി​​ക്കാ​​ന്‍ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ നി​​ര്‍​ദ്ദേ​​ശം ന​​ല്‍​കി.

വ​​കു​​പ്പു​​ക​​ള്‍ മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ളും തു​​ട​​ര്‍​ന​​ട​​പ​​ടി​​ക​​ളും സ്വീ​​ക​​രി​​ക്ക​​ണം. ഡെ​​പ്യൂ​​ട്ടി ക​​ള​​ക്ട​​ര്‍ ക​​ണ്‍​വീ​​ന​​റും ത​​ഹ​​സി​​ല്‍​ദാ​​ര്‍ ജോ​​യി​​ന്റ് ക​​ണ്‍​വീ​​ന​​റു​​മാ​​യി താ​​ലൂ​​ക്ക് ത​​ല അ​​ദാ​​ല​​ത്ത് സെ​​ല്‍ രൂ​​പീ​​ക​​രി​​ക്കും. ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചെ​​യ​​ര്‍​മാ​​നും ആ​​ര്‍ഡി​ഒ​​മാ​​ര്‍ വൈ​​സ് ചെ​​യ​​ര്‍​മാ​​നും ജി​​ല്ലാ പ്ലാ​​നിം​​ഗ് ഓ​​ഫീ​​സ​​ര്‍ അം​​ഗ​​മാ​​യും ജി​​ല്ലാ​​ത​​ല അ​​ദാ​​ല​​ത്ത് മോ​​ണി​​റ്റ​​റിം​​ഗ് സെ​​ല്‍ രൂ​​പീ​​ക​​രി​​ക്കും.