വി​ശു​ദ്ധി പ്രാ​പി​ക്കാ​ന്‍ ദൈ​വ​കൃ​പ നേ​ട​ണം: ​ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍
Saturday, March 25, 2023 11:04 PM IST
ചേ​ര്‍​പ്പു​ങ്ക​ല്‍: ദൈ​വ​വി​ളി​ക്ക് ഉ​ത്ത​രം ന​ല്‍​കി വി​ശു​ദ്ധി പ്രാ​പി​ക്കാ​ന്‍ ദൈ​വ​കൃ​പ നേ​ട​ണ​മെ​ന്ന ു പാ​ലാ രൂ​പ​ത പ്രോ​ട്ടോ​സി​ഞ്ചെല്ലൂ​സ് മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍. ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍​ സ്ലീ​വാ ഫൊ​റോ​ന പ​ള്ളിയ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന കൃ​പാ​ഭി​ഷേ​കം ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ നാ​ലാം ദി​വ​സം വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദൈ​വ​വ​ച​നം ഹൃ​ദ​യ​ത്തി​ല്‍ പ്ര​വേ​ശി​ക്കു​മ്പോ​ള്‍ അ​സ്വ​സ്ഥ​ത ഉ​ണ്ടാ​കു​ന്ന​വ​ര്‍ അ​തു ന​ന്മ ചെ​യ്യാ​നു​ള്ള അ​വ​സ​ര​മാ​ക്കി മാ​റ്റ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. ന​മ്മു​ടെ മ​ന​ഃസാ​ക്ഷി എ​ന്ന ച​ക്രം തു​രു​മ്പി​ച്ചി​ട്ടു​ണ്ടോ എ​ന്ന് ചി​ന്തി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് നോ​യ​മ്പു​കാ​ലം എ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. ഫാ. ​മാ​ത്യു കു​റ്റി​യാ​നി, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ വ​ലി​യ​വീ​ട്ടി​ല്‍ ക​ള​പ്പു​ര എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു. അ​ണ​ക്ക​ര മ​രി​യ​ന്‍ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫാ. ​ഡൊമി​നി​ക് വാ​ള​ന്മ​നാ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ന​യി​ച്ചു.

വൈ​കു​ന്നേ​രം നാ​ലി​ന് കു​രി​ശി​ന്‍റെ വ​ഴി​യോ​ടെ ആ​രം​ഭി​ച്ച ക​ണ്‍​വന്‍​ഷ​നി​ല്‍ ഫാ. ​ഡൊമി​നി​ക് വാ​ള​ന്മ​നാ​ല്‍ വ​ച​നപ്ര​ഘോ​ഷ​ണം ന​ട​ത്തി. തു​ട​ര്‍​ന്ന് കൈ​വ​യ്പു ശു​ശ്രൂ​ഷ​യും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​ട​ന്നു. ക​ണ്‍​വന്‍​ഷ​ന്‍ ഇ​ന്നു സ​മാ​പി​ക്കും.