എ​ലി​ക്കു​ളം കൃ​ഷി​ഭ​വ​ന്‍ ഉ​ദ്ഘാ​ട​നം 28ന്
Saturday, March 25, 2023 11:04 PM IST
‌​എ​ലി​ക്കു​ളം: എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച കൃ​ഷി​ഭ​വ​ന്‍റെ ഉ​ദ്ഘാ​ട​നം 28ന് ​രാ​വി​ലെ 11ന് ​മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ര്‍​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍​ഡി​ല്‍ പ​ന​മ​റ്റ​ത്ത് പ​ഴ​യ കൃ​ഷി ഭ​വ​നോ​ടു ചേ​ര്‍​ന്നാ​ണ് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്. 550 ച​തു​ര​ശ്ര അ​ടി​യു​ള്ള കെ​ട്ടി​ടം 15 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ര്‍​മി​ച്ച​ത്.

ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യു​ള്ള ക്യാ​ബി​നു​ക​ള്‍, ക​ര്‍​ഷ​ക​ര്‍​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യം, പ​ഠ​ന ക്ലാ​സു​ക​ളും ചെ​റു​യോ​ഗ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കാ​നാ​യു​ള്ള ഹാ​ള്‍, ന​ടീ​ല്‍ വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഗ്രീ​ന്‍ ഹൗ​സ്, ശു​ചി​മു​റി എ​ന്നീ സൗ​ക​ര്യ​ങ്ങ​ള്‍ കെ​ട്ടി​ട​ത്തി​ലു​ണ്ട്.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സും കൃ​ഷി ഓ​ഫീ​സും ത​മ്മി​ല്‍ മൂ​ന്നു കി​ലോ​മീ​റ്റ​റോ​ളം അ​ക​ല​മു​ള്ള​തി​നാ​ല്‍ ക​ര്‍​ഷ​ക​രു​ടെ യാ​ത്രാസൗ​ക​ര്യം പ​രി​ഗ​ണി​ച്ച് കൂ​രാ​ലി​യി​ലെ പ​ഞ്ചാ​യ​ത്തോ​ഫീ​സി​നോ​ട​നു​ബ​ന്ധി​ച്ച് ഫാ​ര്‍​മേ​ഴ്‌​സ് ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റര്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ കൃ​ഷിവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​ന​വും ഇ​വി​ടെ ല​ഭ്യ​മാ​ക്കും.