വീ​ടു​ക​യ​റി ആ​ക്ര​മ​ണം: ആ​റു പേ​ർ അ​റ​സ്റ്റി​ൽ
Saturday, March 25, 2023 11:04 PM IST
പ​ള്ളി​ക്ക​ത്തോ​ട്: വീ​ടു ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ ആ​റു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ഴൂ​ർ പ​ന​ച്ചി​ക്ക​മു​ക​ൾ വാ​ഴ​യി​ൽ അ​നീ​ഷ് കു​മാ​ർ (40), ചാ​മം​പ​താ​ൽ ര​ണ്ടാം മൈ​ൽ ക​ള​ത്തി​ൽ​പു​ത്ത​ൻ​പു​ര​യി​ൽ ജ​യ​കൃ​ഷ്ണ​ൻ(24), വാ​ഴൂ​ർ പു​തു​പ്പ​ള്ളി​ക്കു​ന്നേ​ൽ അ​ഖി​ൽ പി.​പി.(27), വാ​ഴൂ​ർ അ​രീ​ക്ക​ൽ അ​ന​ന്തു(25), വാ​ഴൂ​ർ വെ​ള്ള​റ​യി​ൽ വി.​എ​സ്. അ​ശ്വി​ൻ(21), വാ​ഴൂ​ർ പ​ന​പ്പു​ഴ ആ​ന​ന്ദ​ഭ​വ​നി​ൽ അ​ജ​യ് എ​സ്. കു​മാ​ർ (25) എ​ന്നി​വ​രെ​യാ​ണ് പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ ഇ​ന്ന​ലെ രാ​ത്രി 9:30നു ​വാ​ഴൂ​ർ കൊ​ച്ചു​കാ​ഞ്ഞി​ര​പ്പാ​റ ഭാ​ഗ​ത്തു താ​മ​സി​ക്കു​ന്ന യു​വാ​വി​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വാ​വി​നെ​യും മാ​താ​പി​താ​ക്ക​ളെ​യും ആ​ക്ര​മി​ക്കു​ക​യും വീ​ടി​ന്‍റെ ജ​ന​ൽ​ചി​ല്ലു​ക​ൾ എ​റി​ഞ്ഞു ത​ക​ർ​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ അ​നീ​ഷ്കു​മാ​റി​ന് യു​വാ​വി​നോ​ട് മു​ൻ​വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് അ​നീ​ഷ് കു​മാ​റും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് യു​വാ​വി​ന്‍റെ വീ​ട്ടി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ അ​നീ​ഷ് കു​മാ​റി​നെ​തി​രേ പൊ​ൻ​കു​ന്നം, പ​ള്ളി​ക്ക​ത്തോ​ട് സ്റ്റേ​ഷ​നു​ക​ളി​ല്‍ ക്രി​മി​ന​ല്‍ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

പ​ള്ളി​ക്ക​ത്തോ​ട് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ഇ. ​അ​ജീ​ബ്, എ​സ്ഐ ശി​വ​പ്ര​സാ​ദ്, എ​എ​സ്ഐ റെ​ജി ജോ​ൺ, സി​പി​ഒ​മാ​രാ​യ വി​നോ​ദ്, സു​ഭാ​ഷ്, ശ്രീ​ജി​ത്ത് എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.