ലോ​ക്​സ​ഭാ​ംഗത്വം റദ്ദാക്കൽ: പ്ര​തി​ഷേ​ധി​ച്ചു
Saturday, March 25, 2023 11:04 PM IST
മു​ണ്ട​ക്ക​യം: രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ ലോ​ക്​സ​ഭാ​ംഗ​ത്വം റ​ദ്ദാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രെ മു​ണ്ട​ക്ക​യ​ത്ത് യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. സ​ത്യം വി​ളി​ച്ചു​പ​റ​യു​ന്ന​തി​ല്‍ ഭീ​തി​പൂ​ണ്ട ന​രേ​ന്ദ്ര മോ​ദി​യും ബി​ജെ​പി​യും രാ​ഹു​ലി​നെ രാ​ഷ്ട്രീ​യ​മാ​യി ഇ​ല്ലാ​യ​്മ ചെ​യ്യാ​നു​ള്ള നീ​ക്കം സ്വ​പ്‌​നം മാ​ത്ര​മാ​ണ​ന്നു യു​ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി.

ടി​ബി ജം​ഗ്ഷ​നി​ല്‍നി​ന്നാ​രം​ഭി​ച്ച പ്ര​തി​ഷേ​ധം ടൗ​ണ്‍​ചു​റ്റി ബ​സ് സ്റ്റാ​ന്‍​ഡ് ക​വാ​ട​ത്തി​ല്‍ അ​വ​സാ​നി​ച്ചു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് ഇ​ല്ലി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റോ​യ് ക​പ്പ​ലു​മാ​ക്ക​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ജു കൈ​ത​മ​റ്റം, ഷെ​മീ​ര്‍ കു​രീ​പ്പാ​റ, അ​ബു ഉ​ബൈ​ദ​ത്ത്, കെ.​കെ. ജ​നാ​ര്‍​ദ​ന​ന്‍, പി.​കെ. ര​മേ​ശ​ന്‍, ബാ​ല​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.