മാ​സ്റ്റേ​ഴ്സ് നീ​ന്ത​ലി​ല്‍ റി​ക്കാ​ര്‍​ഡു​ക​ളു​ടെ തോ​ഴ​നാ​യി പ്ര​ഫ. സെ​ബാ​സ്റ്റ്യ​ന്‍ ക​ദ​ളി​ക്കാ​ട്ടി​ല്‍
Saturday, March 25, 2023 11:04 PM IST
പാ​ലാ: മാ​സ്റ്റേ​ഴ്സ് മീ​റ്റി​ല്‍ ഇ​രു​പ​ത് വ​ര്‍​ഷ​ത്തെ റി​ക്കാ​ര്‍​ഡു​ക​ളെ പ​ഴ​ങ്ക​ഥ​യാ​ക്കി സെ​ബാ​സ്റ്റ്യ​ന്‍ ക​ദ​ളി​ക്കാ​ട്ടി​ലി​നു ച​രി​ത്ര​നേ​ട്ടം. മ​ഹാ​രാ​ഷ്‌ട്ര​യി​ലെ നാ​സി​ക്കി​ല്‍ ന​ട​ന്ന അ​ഞ്ചാ​മ​ത് ദേ​ശീ​യ മാ​സ്റ്റേ​ഴ്സ് ഗെ​യിം​സി​ല്‍ 80-84 വ​യ​സു​കാ​രു​ടെ ഗ്രൂ​പ്പി​ല്‍ 50 മീ​റ്റ​ര്‍ ഫ്രീ​സ്റ്റൈ​ല്‍ നീ​ന്ത​ലി​ല്‍ 42.87 സെ​ക്ക​ൻ​ഡി​ൽ നീ​ന്തി പാ​ലാ സ്വ​ദേ​ശി​യാ​യ ക​ദ​ളി​ക്കാ​ട്ടി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ സ്വ​ര്‍​ണ​മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ പു​തി​യൊ​രു ച​രി​ത്ര​നേ​ട്ട​മാ​ണ് പി​റ​ന്ന​ത്.

ക​ഴി​ഞ്ഞ ഇ​രു​പ​ത് വ​ര്‍​ഷ​ത്തി​നി​ടി​യി​ല്‍ മാ​സ്റ്റേ​ഴ്സ് മ​ത്സ​ര​ങ്ങ​ളി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രാ​ൾ 43 സെ​ക്ക​ൻ​ഡി​ല്‍ താ​ഴെ ഈ ​വി​ഭാ​ഗ​ത്തി​ല്‍ വി​ജ​യി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ 50 മീ​റ്റ​ര്‍ ബ​ട്ട​ര്‍​ഫ്ളൈ നീ​ന്ത​ലി​ലും 100 മീ​റ്റ​ര്‍ ബ​ട്ട​ര്‍​ഫ്ളൈ​യി​ലും സ്വ​ര്‍​ണം നേ​ടി.

2011 മു​ത​ലു​ള്ള മാ​സ്റ്റേ​ഴ്സ് നീ​ന്ത​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ 50 മീ​റ്റ​ര്‍ ഫ്രീ​സ്റ്റൈ​ലി​ല്‍ റി​ക്കാ​ര്‍​ഡോ​ടെ തു​ട​ര്‍​ച്ച​യാ​യി 11 ത​വ​ണ​യും സ്വ​ര്‍​ണ​മെ​ഡ​ല്‍ നേ​ടി അ​ജ​യ്യ​നാ​ പാ​ലാ ക​ദ​ളി​ക്കാ​ട്ടി​ല്‍ പ്ര​ഫ. സെ​ബാ​സ്റ്റ്യ​ന്‍ എ​ന്ന 83കാ​ര​ന്‍. 2022 ന​വം​ബ​റി​ല്‍ ഓ​സ്ട്രേ​ലി​യ​യി​ല്‍ ന​ട​ന്ന പാ​ന്‍ പ​സ​ഫി​ക് മാ​സ്റ്റേ​ഴ്സ് ഗെ​യിം​സി​ല്‍ 100 മീ​റ്റ​ര്‍ ബ​ട്ട​ര്‍​ഫ്ളൈ​യി​ല്‍ സ്വ​ര്‍​ണ​വും 50 മീ​റ്റ​ര്‍ ഫ്രീ​സ്റ്റൈ​ലി​ല്‍ വെ​ള്ളി​യും നേ​ടി​യി​രു​ന്നു.

പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ അ​ധ്യാ​പ​ന​ത്തി​ല്‍​നി​ന്ന് 1996ലാ​ണ് പ്ര​ഫ. സെ​ബാ​സ്റ്റ്യ​ന്‍ വി​ര​മി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് നീ​ണ്ട​നാ​ള​ത്തെ പ​രി​ശീ​ല​ന​ങ്ങ​ള്‍​ക്കു ശേ​ഷം നീ​ന്ത​ല്‍ മ​ത്സ​ര​വേ​ദി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. 2011 മു​ത​ല്‍ മാ​സ്റ്റേ​ഴ്സ് മ​ത്സ​ര​ങ്ങ​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​വും നി​ര​വ​ധി സ്വ​ര്‍​ണ, വെ​ള്ളി മെ​ഡ​ലു​ക​ള്‍​ക്ക് ഉടമ​യു​മാ​ണ് പ്രഫ. സെ​ബാ​സ്റ്റ്യ​ന്‍.

ക​ള്ളി​വ​യ​ലി​ല്‍ പ​രേ​ത​യാ​യ ശാ​ന്ത​മ്മ​യാ​ണ് ഭാ​ര്യ. ബി​ജു സെബാ​സ്റ്റ്യ​ന്‍ (എ​ന്‍​ജി​നി​യ​ര്‍), ഡോ. ​ജ​യിം​സ് ബാ​ബു, ഡോ. ​തോ​മ​സ് ലീ, ​മാ​ത്യു സെ​ബാ​സ്റ്റ്യ​ന്‍ (എ​ന്‍​ജി​നി​യ​ര്‍), ഡോ. ​സു​മി​ത സെ​ബാ​സ്റ്റ്യ​ന്‍, പ​രേ​ത​നാ​യ ബോ​ണി എ​ന്നി​വ​രാ​ണു മ​ക്ക​ള്‍.