യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Saturday, March 25, 2023 11:04 PM IST
പാ​ലാ: ഗ​വ​. ടെ​ക്നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ളി​ല്‍​നി​ന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രു​ടെ യാ​ത്ര​യ​യ​പ്പും വി​വി​ധ സൂ​ച​നാ ബോ​ര്‍​ഡു​ക​ളു​ടെ അ​നാ​ച്ഛാ​ദ​ന​വും ഉ​പ​ഹാ​ര​സ​മ​ര്‍​പ്പ​ണ​വും ന​ട​ന്നു. സ്റ്റാ​ഫ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്‌​കൂ​ള്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ടി.​എ​സ്. സ​ജീ​വ്, അ​ധ്യാ​പി​ക കെ.​എം. അം​ബി​ക എ​ന്നി​വ​ര്‍​ക്കാ​ണ് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി​യ​ത്.

സ്‌​കൂ​ളി​ല്‍ പു​തു​താ​യി സ്ഥാ​പി​ച്ച വി​വി​ധ സൈ​ന്‍ ബോ​ര്‍​ഡു​ക​ളു​ടെ അ​നാ​ച്ഛാ​ദ​ന​വും ന​ട​ന്നു. വി​വി​ധ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍, സ്റ്റാ​ഫ് അം​ഗ​ങ്ങ​ള്‍, പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. കെ.​ടി. അ​ഭി​ലാ​ഷ്, പി.​എ​സ്. ശ്രീ​കു​മാ​ര്‍, വി.​എ​ന്‍. ര​തീ​ഷ് കു​മാ​ര്‍, കെ.​എ​സ്. ശ​ര​ത്കു​മാ​ര്‍, വി.​ആ​ര്‍. വേ​ണു, റോ​ബി​ന്‍​സ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.