സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ല്‍ സ​മ​ര്‍​പ്പ​ണം ഇ​ന്ന്
Saturday, March 25, 2023 11:04 PM IST
കി​ട​ങ്ങൂ​ര്‍: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നേ​തൃ​ത്വം ന​ല്കു​ന്ന സ്നേ​ഹ​ദീ​പം പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള പ​തി​ന​ഞ്ചാം സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ല്‍ സ​മ​ര്‍​പ്പ​ണം കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കി​ട​ങ്ങൂ​ര്‍ സൗ​ത്തി​ല്‍ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ന​ട​ത്ത​പ്പെ​ടും. മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ താ​ക്കോ​ല്‍ സ​മ​ര്‍​പ്പ​ണം ന​ട​ത്തും. ഡോ.​എം.​കെ. ലൂ​ക്ക അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ര​ണ്ടാം സ്നേ​ഹ​വീ​ടാ​ണി​ത്.

കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം സ്നേ​ഹ​വീ​ടി​ന്‍റെ നി​ര്‍​മാ​ണം ചെ​മ്പി​ളാ​വി​ലും നാ​ലാം സ്നേ​ഹ​വീ​ടി​ന്‍റെ നി​ര്‍​മാ​ണം കി​ട​ങ്ങൂ​ര്‍ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​നു സ​മീ​പ​വും അ​ഞ്ചാം സ്നേ​ഹ​വീ​ടി​ന്‍റെ നി​ര്‍​മാ​ണം പ​ടി​ഞ്ഞാ​റേ കൂ​ട​ല്ലൂ​രും പൂ​ര്‍​ത്തീ​ക​രി​ച്ചു വ​രു​ന്നു. കൂ​ട​ല്ലൂ​ര്‍ ത​യ്യി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍ സം​ഭാ​വ​ന ന​ല്കി​യ സ്ഥ​ല​ത്തു നി​ര്‍​മി​ക്കു​ന്ന ആ​റാം സ്നേ​ഹ​വീ​ടി​ന്‍റെ നി​ര്‍​മാ​ണം കി​ഴ​ക്കേ കൂ​ട​ല്ലൂ​രും ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.
കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ സ്നേ​ഹ​ദീ​പം പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ട് അ​ഞ്ചു മാ​സം പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. കി​ട​ങ്ങൂ​രി​ല്‍ നി​ര്‍​മി​ക്കു​ന്ന വീ​ടു​ക​ള്‍​ക്കാ​യി 300 പേ​രു​ടെ വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യാ​ണ് നി​ല​വി​ലു​ള്ള​ത്.

കൂ​ട്ടാ​യ്മ​യി​ലു​ള്ള അം​ഗ​ങ്ങ​ള്‍ പ്ര​തി​മാ​സം ന​ല്കു​ന്ന ആ​യി​രം രൂ​പ വീ​ത​മു​ള്ള തു​ക​യും ബ്രി​ല്യ​ന്‍റ് ഡ​യ​റ​ക്ട​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍ ബി., ​ബി​സി​എം കോ​ള​ജ് മു​ന്‍ അ​ധ്യാ​പ​ക​ന്‍ പ്ര​ഫ. എം.​കെ. ലൂ​ക്കാ എ​ന്നി​വ​ര്‍ ഒ​രു വീ​ട് നി​ര്‍​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ മു​ഴ​വ​ന്‍ തു​ക​യും ന​ൽ​കി.

കൂ​ടാ​തെ കൂ​ട​ല്ലൂ​ര്‍ ത​യ്യി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍ ര​ണ്ടു വീ​ട് നി​ര്‍​മി​ക്കാ​നു​ള്ള സ്ഥ​ല​വും ര​ണ്ടു വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​നു​ള്ള എ​ട്ടു ല​ക്ഷം രൂ​പ​യും ന​ല്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും സ്നേ​ഹ​ദീ​പം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ഡോ. മേ​ഴ്സി ജോ​ണ്‍, സെ​ക്ര​ട്ട​റി ഗി​രീ​ഷ് കു​മാ​ര്‍ ഇ​ല​വു​ങ്ക​ല്‍, ട്ര​ഷ​റ​ര്‍ എം. ​ദി​ലീ​പ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.