ജലദിനം: കു​ളം നി​ര്‍മാ​ണം ആ​രം​ഭി​ച്ചു
Saturday, March 25, 2023 12:29 AM IST
മാ​ട​പ്പ​ള്ളി: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി സം​സ്ഥാ​ന​ത്ത് ലോ​ക ജ​ല​ദി​ന​ത്തി​ല്‍ ആ​യി​രം കു​ള​ങ്ങ​ള്‍ നി​ര്‍മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ട​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ര്‍ഡി​ല്‍ തൊ​ഴി​ലു​റ​പ്പ് സ​ഹോ​ദ​രി​മാ​ര്‍ നി​ര്‍മി​ച്ച കു​ള​ത്തി​ന്‍റെ ഏ​രി​യാ​ത​ല ഉ​ദ്ഘാ​ട​നം ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ നി​ര്‍വ​ഹി​ച്ചു.
മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ന്‍. രാ​ജു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മാ​ട​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് മ​ണി​യ​മ്മ രാ​ജ​പ്പ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ല​ക്‌​സാ​ണ്ട​ര്‍ പ്രാ​ക്കു​ഴി, പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ പി.​എ. ബി​ന്‍സ​ണ്‍, ക്ഷേ​മ​കാ​ര്യ സ​മി​തി ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ പി.​എ​സ്. ര​തി​ക​ല, വാ​ർ​ഡ്‌​മെം​ബ​ര്‍ ബാ​ബു പാ​റ​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തൃ​ക്കൊ​ടി​ത്താ​നം: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി തൃ​ക്കൊ​ടി​ത്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍ഡി​ല്‍ തൊ​ഴി​ലു​റ​പ്പ് സ​ഹോ​ദ​രി​മാ​ര്‍ നി​ര്‍മി​ച്ച കു​ള​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ന്‍. സു​വ​ര്‍ണ കു​മാ​രി നി​ര്‍വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വഹിച്ചു.