കോ​ട്ട​യം പാ​റ​മ്പു​ഴ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം
Friday, March 24, 2023 11:41 PM IST
കോ​ട്ട​യം: വ​ന​സം​ര​ക്ഷ​ണ​ത്തി​നു വ​ന്യ​ജീ​വി​ക​ളെ​യും വ​ന​ത്തെ​യും മ​നു​ഷ്യ​രെ​യും സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ജ​ന​കീ​യ വി​ക​സ​ന മാ​തൃ​ക ന​ട​പ്പാ​ക്കു​മെ​ന്നു മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. കോ​ട്ട​യം പാ​റ​മ്പു​ഴ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജി​ല്ല​യി​ല്‍നി​ന്നു വ​ന​മി​ത്ര പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍ഹ​നാ​യ ജോ​ജോ ജോ​ര്‍ജ് ആ​ട്ടേ​ലി​ന് പു​ര​സ്‌​കാ​ര തു​ക​യാ​യ 25,000 രൂ​പ​യും ഫ​ല​ക​വും മ​ന്ത്രി കൈ​മാ​റി.
തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യ വ​നം മേ​ധാ​വി ബെ​ന്നി​ച്ച​ന്‍ തോ​മ​സ്, പി​സി​സി​എ​ഫ് ഡി. ​ജ​യ​പ്ര​സാ​ദ്, കോ​ട്ട​യം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബി​ന്‍സി സെ​ബാ​സ്റ്റ്യ​ന്‍, ന​ഗ​ര​സ​ഭാം​ഗം ദി​വ്യ സു​ജി​ത്, കേ​ര​ള വ​നം വി​ക​സ​ന കോ​ര്‍പ​റേ​ഷ​ന്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ല​തി​കാ സു​ഭാ​ഷ്, മു​ഖ്യ വൈ​ല്‍ഡ് ലൈ​ഫ് വാ​ര്‍ഡ​ന്‍ ഗം​ഗാ സിം​ഗ്, പി​സി​സി​എ​ഫ് നോ​യ​ല്‍ തോ​മ​സ്, വ​ന വി​ക​സ​ന കോ​ര്‍പ​റേ​ഷ​ന്‍ എം​ഡി ജോ​ര്‍ജി പി. ​മാ​ത്ത​ച്ച​ന്‍, കോ​ട്ട​യം വൈ​ല്‍ഡ് ലൈ​ഫ് ആ​ൻ​ഡ് ഫീ​ല്‍ഡ് ഡ​യ​റ​ക്ട​ര്‍ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍സ​ര്‍വേ​റ്റ​ര്‍ പി.​പി. പ്ര​മോ​ദ്, കോ​ട്ട​യം ഫോ​റ​സ്റ്റ് ക​ണ്‍സ​ര്‍വേ​റ്റ​ര്‍ എം.​നീ​തു ല​ക്ഷ്മി, കോ​ട്ട​യം ഹൈ​റേ​ഞ്ച് സ​ര്‍ക്കി​ള്‍ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍സ​ര്‍വേ​റ്റ​ര്‍ ആ​ര്‍.​എ​സ്. അ​രു​ണ്‍ കോ​ട്ട​യം ഡി​എ​ഫ്ഒ എ​ന്‍. രാ​ജേ​ഷ്, വ​ന മി​ത്ര പു​ര​സ്‌​കാ​ര​ജേ​താ​വ് ജോ​ജോ ജോ​ര്‍ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.