ഊ​​​ഷ്മ​​​ള ബ​​​ന്ധ​​​ത്തി​​​ന്‍റെ ഓ​​​ര്‍മ​​​പ്പെ​​​ടു​​​ത്ത​​​ലാ​​​യി മാർ പവ്വത്തിൽ അനുസ്മരണം
Friday, March 24, 2023 10:31 PM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: പ​​​വ്വ​​​ത്തി​​​ല്‍ പി​​​താ​​​വി​​​ന്‍റെ അ​​​നു​​​സ്മ​​​ര​​​ണ സം​​​ഗ​​​മം ഊ​​​ഷ്മ​​​ള ബ​​​ന്ധ​​​ങ്ങ​​​ളു​​​ടെ ഓ​​​ര്‍മ​​​പ്പെ​​​ടു​​​ത്ത​​​ലാ​​​യി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ സെ​​​ന്‍റ് മേ​​​രീ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ പ​​​ള്ളി​​​യി​​​ല്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ട​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​ത്വ​​​ത്തി​​​ല്‍ ദി​​​വ്യ​​​ബ​​​ലി​​​യോ​​​ടെ​​​യാ​​​ണ് അ​​​നു​​​സ്മ​​​ര​​​ണ ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ച​​​ത്.
കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ല്‍ കു​​​ർ​​​ബാ​​​ന​​​മ​​​ധ്യേ സ​​​ന്ദേ​​​ശം ന​​​ല്‍കി. ത​​​ക്ക​​​ല ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ര്‍ജ് രാ​​​ജേ​​​ന്ദ്ര​​​ന്‍, ഷം​​​ഷാ​​​ബാ​​​ദ് സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ന്‍ മാ​​​ര്‍ തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത് എ​​​ന്നി​​​വ​​​രും ച​​​ങ്ങ​​​നാ​​​ശേ​​​രി, പാ​​​ലാ, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​ത​​​ക​​​ളി​​​ലെ വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍മാ​​​രും വൈ​​​ദി​​​ക​​​രും സ​​​ഹ​​​കാ​​​ര്‍മി​​​ക​​​രാ​​​യി​​​രു​​​ന്നു. ക​​​ബ​​​റി​​​ട​​​ത്തി​​​ല്‍ ന​​​ട​​​ന്ന പ്രാ​​​ര്‍ഥ​​​ന​​​യ്ക്കും അ​​​ഭി​​​വ​​​ന്ദ്യ​​​ പി​​​താ​​​ക്ക​​​ന്മാ​​​ര്‍ കാ​​​ര്‍മി​​​ക​​​രാ​​​യി​​​രു​​​ന്നു.
പാ​​​രി​​​ഷ്ഹാ​​​ളി​​​ല്‍ ന​​​ട​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ കാ​​​തോ​​​ലി​​​ക്കാ ബാ​​​വ ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ര്‍ത്തോ​​​മ്മാ മാ​​​ത്യൂ​​​സ് തൃ​​​തീ​​​യ​​​ന്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. അ​​​തി​​​രൂ​​​പ​​​ത ചാ​​​ന്‍സല​​​ര്‍ റ​​​വ.​​​ഡോ. ഐ​​​സ​​​ക് ആ​​​ല​​​ഞ്ചേ​​​രി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശം വാ​​​യി​​​ച്ചു. മു​​​ന്‍ കേ​​​ന്ദ്ര​​​മ​​​ന്ത്രി പി.​​​സി.​​​ തോ​​​മ​​​സ്, മു​​​ന്‍ മ​​​ന്ത്രി​​​മാ​​​രാ​​​യ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല എം​​​എ​​​ല്‍എ, ഡോ.​​​ എം.​​​കെ.​​​മു​​​നീ​​​ര്‍ എം​​​എ​​​ല്‍എ, ച​​​ങ്ങ​​​നാ​​​ശേ​​​രി എം​​​എ​​​ല്‍എ ജോ​​​ബ് മൈ​​​ക്കി​​​ള്‍, എ​​​ന്‍എ​​​സ്എ​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ബോ​​​ര്‍ഡം​​​ഗം ഹ​​​രി​​​കു​​​മാ​​​ര്‍ കോ​​​യി​​​ക്ക​​​ല്‍, എ​​​സ്എ​​​ന്‍ഡി​​​പി താ​​​ലൂ​​​ക്ക് യൂ​​​ണി​​​യ​​​ന്‍ പ്ര​​​സി​​​ഡ​​ന്‍റ് ഗി​​​രീ​​​ഷ് കോനാ​​​ട്ട്, മു​​​നി​​​സി​​​പ്പ​​​ല്‍ ചെ​​​യ​​​ര്‍പേ​​​ഴ്‌​​​സ​​​ണ്‍ സ​​​ന്ധ്യാ മ​​​നോ​​​ജ്, കൊ​​​ച്ചി​​​ന്‍ ഷി​​​പ്പ​്‌​​യാ​​​ര്‍ഡ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ബി.​​​ രാ​​​ധാ​​​കൃ​​​ഷ്ണ​​​മേ​​​നേ​​​ാന്‍, ഡി​​​ജി​​​പി ടോ​​​മി​​​ന്‍ ത​​​ച്ച​​​ങ്ക​​​രി, പാ​​​സ്റ്റ​​​റ​​​ല്‍ കൗ​​​ണ്‍സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഡോ.​ ​​ഡൊ​​​മി​​​നി​​​ക് ജോ​​​സ​​​ഫ്, യുവ​​​ദീ​​​പ്തി-​​കെ​​​സി​​​വൈ​​​എം ഡെ​​​പ്യൂ​​​ട്ടി പ്ര​​​സി​​​ഡ​​ന്‍റ് രേ​​​ഷ്മ ദേവ​​​സ്യ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
മു​​​ന്‍മ​​​ന്ത്രി കെ.​​​സി. ജോ​​​സ​​​ഫ്, പ​​​വ്വ​​​ത്തി​​​ല്‍ പി​​​താ​​​വി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ന്‍ ഡോ. ​​​ജോ​​​ണ്‍ പ​​​വ്വ​​​ത്തി​​​ല്‍, അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ല്‍ കൗ​​​ണ്‍സി​​​ലം​​​ഗ​​​ങ്ങ​​​ള്‍, അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ വി​​​വി​​​ധ സം​​​ഘ​​​ട​​​നാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍, സാ​​​മൂ​​​ഹ്യ, സ​​​മു​​​ദാ​​​യ, രാഷ്‌ട്രീയ രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​ര്‍, വൈ​​​ദി​​​ക​​​ര്‍, സ​​​ന്യാ​​​സി​​​നി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​ത്തു.