ഒ​ത്തു​തീ​ർ​പ്പാ​യി; അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ബ​ജ​റ്റ് പാ​സാ​യി
Thursday, March 23, 2023 11:33 PM IST
അ​തി​ര​മ്പു​ഴ: സ്ഥ​ലം വാ​ങ്ങ​ണോ, റോ​ഡ് വി​ക​സ​നം വേ​ണോ എ​ന്ന​താ​യി​രു​ന്നു ത​ർ​ക്കം. ഡി​സി​സി​യു​ടെ ഇ​ട​പെ​ട​ലി​ൽ റോ​ഡ് വി​ക​സ​ന​ത്തി​നൊ​പ്പം സ്ഥ​ലം വാ​ങ്ങാ​നും കൂ​ടു​ത​ൽ തു​ക വ​ക​യി​രു​ത്തി​യ​തോ​ടെ ഒ​ത്തു​തീ​ർ​പ്പാ​യി. അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ബ​ജ​റ്റ് പാ​സാ​യി.
സ്ഥ​ലം വാ​ങ്ങു​ന്ന​തി​ന് തു​ക വ​ക​യി​രു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് ത​ർ​ക്ക​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സി​ലെ ഏ​ഴ് അം​ഗ​ങ്ങ​ൾ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം വി​യോ​ജ​ന​ക്കു​റി​പ്പ് എ​ഴു​തി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. ഇ​തോ​ടെ ബ​ജ​റ്റ് പാ​സാ​ക്കാ​നാ​കാ​തെ ക​മ്മി​റ്റി പി​രി​യു​ക​യാ​യി​രു​ന്നു. 22 അം​ഗ ക​മ്മി​റ്റി​യി​ൽ 15 അം​ഗ​ങ്ങ​ളു​ള്ള യു​ഡി​എ​ഫി​ന് ബ​ജ​റ്റ് പാ​സാ​ക്കാ​നാ​കാ​തെ വ​ന്ന​ത് നാ​ണ​ക്കേ​ടാ​യി.
പി​ന്നീ​ട് ജി​ല്ലാ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ഇ​ട​പെ​ടു​ക​യും ബ​ജ​റ്റി​നെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ​ക്കു വി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു. വി​യോ​ജ​ന​ക്കു​റി​പ്പെ​ഴു​തി​യ അം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചു സ്ഥ​ലം വാ​ങ്ങാ​നാ​യി നീ​ക്കി​വ​ച്ച തു​ക 1.5 കോ​ടി​യി​ൽ​നി​ന്ന് നാ​ലു കോ​ടി​യാ​യി ഉ​യ​ർ​ത്തി.
56.51 കോ​ടി രൂ​പ വ​ര​വ്, 43.74 കോ​ടി രൂ​പ ചെ​ല​വ്
56.51കോ​ടി രൂ​പ വ​ര​വും 43.74 കോ​ടി രൂ​പ ചെ​ല​വും 12.77 കോ​ടി രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് പാ​സാ​യ​ത്. അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​ന് ബ​ജ​റ്റ് ഊ​ന്ന​ൽ ന​ൽ​കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് സ​ജി ത​ട​ത്തി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ്‌ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
ജ​ല്‍ജീ​വ​ന്‍ മി​ഷ​നും മ​റ്റു കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ക്കു​മാ​യി പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് പ​ഞ്ചാ​യ​ത്തി​ലെ റോ​ഡു​ക​ള്‍ പൂ​ർ​ണ​മാ​യും സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ റോ​ഡ് വി​ക​സ​ന​ത്തി​നാ​യി 5.55 കോ​ടി രൂ​പ നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. ഓ​രോ വാ​ര്‍ഡി​നും 25 ല​ക്ഷം രൂ​പ വീ​തം ല​ഭി​ക്കും.
ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് നാ​ലു കോ​ടി
മാ​ർ​ക്ക​റ്റി​ൽ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മി​ക്കു​ന്ന​തി​ന് നാ​ലു​കോ​ടി രൂ​പ​യും വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി സ്ഥ​ലം വാ​ങ്ങു​ന്ന​തി​നു നാ​ലു​കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി. ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണം -6.60 കോ​ടി, പൊ​തു​മ​രാ​മ​ത്ത്, ഊ​ര്‍ജം-11.25 കോ​ടി, വീ​ടു​ക​ളു​ടെ മെ​യി​ന്‍റ​ന​ൻ​സ്-1.15 കോ​ടി, തെ​രു​വ് വി​ള​ക്ക് വൈ​ദ്യു​തീ​ക​ര​ണം-20 ല​ക്ഷം, ദു​ര​ന്ത നി​വാ​ര​ണം-10​ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.