മാ​ലി​ന്യ​സം​സ്‌​ക​ര​ണ​ത്തി​നും റോ​ഡു​ക​ള്‍ക്കും മു​ന്‍തൂ​ക്കം ന​ൽ​കി അ​യ​ര്‍ക്കു​ന്നം പ​ഞ്ചാ​യ​ത്ത്
Thursday, March 23, 2023 11:33 PM IST
അ​യ​ര്‍ക്കു​ന്നം: മാ​ലി​ന്യ​സം​സ്‌​ക​ര​ണ​ത്തി​നും റോ​ഡു​ക​ള്‍ക്കും മു​ന്‍തൂ​ക്കം ന​ല്കി​യു​ള്ള 2024-24 വ​ര്‍ഷ​ത്തെ അ​യ​ര്‍ക്കു​ന്നം പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ല്‍സി പെ​രു​ന്തോ​ട്ടം പ്ര​സി​ഡ​ന്‍റ് സീ​നാ ബി​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. 30കോ​ടി 48 ല​ക്ഷം വ​ര​വും 29 കോ​ടി 60 ല​ക്ഷം ചെ​ല​വും 88 ല​ക്ഷം നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റി​ല്‍ ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ല്‍ 77 ല​ക്ഷ​വും സേ​വ​ന​മേ​ഖ​ല​യി​ല്‍ 11കോ​ടി​യും പ​ശ്ചാ​ത്ത​ല മേ​ഖ​ല​യി​ല്‍ 1.5 കോ​ടി​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
കാ​ര്‍ഷി​ക​മേ​ഖ​ല​യി​ല്‍ 25ല​ക്ഷ​വും മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​നും മ​ത്സ്യ​കൃ​ഷി​ക്കു​മാ​യി 40 ല​ക്ഷ​വും മാ​റ്റി​വ​ച്ചു ക​ര്‍ഷ​ക​ര്‍ക്ക് ഏ​റെ പ​രി​ഗ​ണ​ന ന​ല്കു​ന്നു. റോ​ഡു​ക​ള്‍ക്ക് 3.5 കോ​ടി മാ​റ്റി വ​ച്ചി​രി​ക്കു​ന്ന ബ​ജ​റ്റി​ല്‍ വൈ​ദ്യു​ത​ലൈ​ന്‍ നീ​ട്ടി മു​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്തു റോ​ഡു​ക​ളും പ്ര​കാ​ശി​ത​മാ​ക്കാ​നും തു​ക ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍ഗ ക്ഷേ​മ​ത്തി​നാ​യി 65 ല​ക്ഷം വ​ക​യി​രു​ത്തി​യ ബ​ജ​റ്റി​ല്‍ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​ക്ക് നാ​ലു കോ​ടി​രൂ​പ യാ​ണ് മാ​റ്റി​വ​ച്ചു​രി​ക്കു​ന്ന​ത്. ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ബ്ലോ​ക്ക് അം​ഗം ലി​സ​മ്മ ബേ​ബി, നി​ര്‍വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജ​യിം​സ് കു​ന്ന​പ്പ​ള്ളി തു​ട​ങ്ങി​യ രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.