മോ​നി​പ്പ​ള്ളി എം​യു​എം ആ​ശു​പ​ത്രി സ്ഥാ​പ​ന​ദി​നാ​ച​ര​ണം
Thursday, March 23, 2023 10:35 PM IST
മോ​നി​പ്പ​ള്ളി: സെ​ന്‍റ് ജോ​സ​ഫ്സ് സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മോ​നി​പ്പ​ള്ളി​യി​ല്‍ 59 വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന എം​യു​എം ആ​ശു​പ​ത്രി​യു​ടെ സ്ഥാ​പ​ന ദി​നാ​ഘോ​ഷ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു.
സെ​ന്‍റ് ജോ​സ​ഫ്സ് സ​ന്യാ​സി​നീ​സ​മൂ​ഹം സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ അ​നി​ത എ​സ്ജെ​സി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മോ​നി​പ്പ​ള്ളി തി​രു​ഹൃ​ദ​യ പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ഏ​റ്റി​യ​പ്പ​ള്ളി, ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ സി​സ്റ്റ​ര്‍ പ്രി​ന്‍​സി, സി​സ്റ്റ​ര്‍ ജാ​ന​റ്റ്, ഡോ. ​സി​സ്റ്റ​ര്‍ ഗ്രേസി തോ​മ​സ്, സി​സ്റ്റ​ര്‍ ധ​ന്യ, സാ​ജ​ന്‍ എ​സ്. കു​രു​വി​ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സി​നി​മാ​താ​രം ര​ഞ്ജി​നി ജോ​ര്‍​ജ് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.
മി​ക​ച്ച സേ​വ​നം ന​ട​ത്തു​ന്ന ആ​തു​ര​ശു​ശ്രൂ​ഷ​ക​ര്‍​ക്ക് ആ​ദ​ര​വു ന​ല്‍​കി.