വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ തീ​ര്‍​ഥാ​ട​ന​ കേ​ന്ദ്ര​ത്തി​ല്‍ ജ​പ​മാ​ല​പ്ര​ദ​ക്ഷി​ണം
Thursday, March 23, 2023 10:35 PM IST
ഭ​ര​ണ​ങ്ങാ​നം: വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ല്‍ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന​യും തു​ട​ര്‍​ന്നു ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും. പൈ​ക സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക സ​മൂ​ഹം നേ​തൃ​ത്വം ന​ല്‍​കും. പൈ​ക പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പുത്തൂ​ര്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്കു കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. അ​ടു​ത്ത ശനി​യാ​ഴ്ച​ത്തെ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ഇ​ട​മ​റ്റം സെ​ന്‍റ് മൈ​ക്കി​ള്‍​സ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​മെ​ന്നു തീ​ര്‍​ഥാ​ട​ന​കേ​ന്ദ്രം റെ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ വെ​ട്ടു​ക​ല്ലേ​ല്‍ അ​റി​യി​ച്ചു.
മം​ഗ​ള​വാ​ര്‍​ത്ത തി​രു​നാ​ള്‍ ദി​ന​മാ​യ നാ​ളെ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ ഗ​ര്‍​ഭി​ണി​ക​ള്‍​ക്കു വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക പ്രാ​ര്‍​ഥ​നാ​ശു​ശ്രൂഷ ന​ട​ത്തും. രാ​വി​ലെ 11ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടെ ആ​രം​ഭി​ക്കു​ന്ന ശുശ്രൂ​ഷ ആ​രാ​ധ​ന​യോ​ടെ സ​മാ​പി​ക്കും. ഫാ. ​വി​ന്‍​സെ​ന്‍റ് മൂ​ങ്ങാ​മാ​ക്ക​ല്‍ ശു​ശ്രൂ​ഷ​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കും.

അ​രു​വി​ത്തു​റ വ​ല്യ​ച്ച​ന്‍​മ​ല തീ​ര്‍​ഥാ​ട​നം

പാ​ലാ: ഫ്രാ​ന്‍​സി​സ്‌​ക​ന്‍ അ​ല്മാ​യ​സ​ഭ പാ​ലാ രൂ​പ​ത സ​മി​തി, അ​രു​വി​ത്തു​റ റീ​ജൺ ഫൊ​റോ​ന യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 25ന് ​അ​രു​വി​ത്തു​റ വ​ല്യ​ച്ച​ന്‍​മ​ല​യി​ലേ​ക്ക് ജ​പ​മാ​ല​റാ​ലി​യും കു​രി​ശി​ന്‍റെ വ​ഴി​യും ന​ട​ത്തും. രാ​വി​ലെ 8.30ന് ​അ​രു​വി​ത്തു​റ പ​ള്ളി​യി​ല്‍​നി​ന്നു ജ​പ​മാ​ല പ്ര​ദ​ക്ഷ​ണ​വും ഒ​ന്‍​പ​തി​ന് മ​ല​യ​ടി​വാ​ര​ത്തു​നി​ന്നു പ​രി​ഹാ​ര​പ്ര​ദ​ക്ഷി​ണ​വും ആ​രം​ഭി​ക്കും. ഫൊ​റോ​ന വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ന്‍ പാ​ല​യ്ക്ക​പ്പ​റ​മ്പി​ല്‍ സ​ന്ദേ​ശം ന​ല്‍​കും. പ്രാ​ര്‍​ഥ​ന​ക​ള്‍​ക്ക് ഫാ. ​ആ​ന്‍റ​ണി വെ​ച്ചൂ​ര്‍ ഒ​എ​ഫ്എം, ഫാ. ​അ​രു​ണ്‍ ഇ​ല​വു​ങ്ക​ല്‍ ഒ​എ​ഫ്എം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. 10.30ന് ​മ​ല​മു​ക​ളി​ലെ ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം - ഫാ. ​അ​നീ​ഷ് ഇ​ളം​പു​ര​യി​ട​ത്തി​ല്‍ ഒ​എ​ഫ്എം.
രൂ​പ​താസ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ സോ​ജ​ന്‍ മാ​ത്യു കോ​യി​ക്ക​ല്‍, തോ​മ​സ് മാ​ത്യു മ​ടി​ക്കാ​ങ്ക​ല്‍, ടോ​മി കെ. ​മാ​ത്യു ക​ള​പ്പു​ര​യ്ക്ക​ല്‍, റോഷ​ന്‍ തോ​മ​സ് തോ​പ്പി​ല്‍, റോ​സ​മ്മ ജോ​സ് വ​ല്ല​നാ​ട്ട്, അ​ന്ന​ക്കു​ട്ടി തോ​മ​സ് പു​ത്ത​ന്‍​പ​റ​മ്പി​ല്‍, ടോ​ണി അ​ഗ​സ്റ്റി​ന്‍ വ​ലി​യ​വീ​ട്ടി​ല്‍ എ​ന്നി​വ​ര്‍ തീ​ർ​ഥാ​ട​ന​ത്തി​നു നേ​തൃ​ത്വം ന​ല്‍​കും.