വി​ശ്വാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം കു​ടും​ബ​ങ്ങ​ൾ: മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍
Thursday, March 23, 2023 10:33 PM IST
ചേ​ര്‍​പ്പു​ങ്ക​ല്‍: വി​ശ്വാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം കു​ടും​ബ​ങ്ങ​ളാ​ണെ​ന്ന് പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍. ചേ​ര്‍​പ്പു​ങ്ക​ല്‍ പ​ള്ളി​യി​ല്‍ ന​ട​ക്കു​ന്ന കൃ​പാ​ഭി​ഷേ​കം ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന​ലെ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബു​ദ്ധി​മു​ട്ടി​ന്‍റെ സ​ഹ​ന​ത്തി​ലൂ​ടെ ശി​ഷ്യ​ത്വ​ത്തി​ന്‍റെ വി​ളി സ്വീ​ക​രി​ക്കു​ന്ന​വ​നു മാ​ത്ര​മേ പ​രി​പൂ​ര്‍​ണ​ത നേ​ടാ​ന്‍ ക​ഴി​യൂ. കു​രി​ശി​ന്‍റെ വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് ഉ​ത്ഥാ​ന​ത്തി​ന്‍റെ മ​ഹ​ത്വ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ഈ ​നോ​മ്പു​കാ​ലം ന​മ്മെ ഒ​രു​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു.
ക​ണ്‍​വ​ന്‍​ഷ​ന്‍ വൈ​കു​ന്നേ​രം നാ​ലി​നു ജ​പ​മാ​ല​യോ​ടെ ആ​രംഭി​ച്ചു. വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ജോ​ര്‍​ജ് വെ​ട്ടു​ക​ല്ലേ​ല്‍, ഫാ. ​ജ​യിം​സ് കൊ​ച്ച​യ്യ​ങ്ക​നാ​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു. ഫാ. ​ഡൊ​മി​നി​ക് വാള​ന്മ​നാ​ല്‍ വ​ച​ന​സ​ന്ദേ​ശം ന​ല്‍​കി. തു​ട​ര്‍​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും സൗ​ഖ്യ​ശു​ശ്രൂ​ഷ​യും ന​ട​ന്നു.
ക​ണ്‍​വ​ന്‍​ഷ​നി​ല്‍ ഇ​ന്ന് രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു സ​ന്ദേ​ശം ന​ല്‍​കും.