മരങ്ങാട്ടുപിള്ളി: പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മല ദിവാകരന് അവതരിപ്പിച്ചു. 18,89,89,679 രൂപ വരവും 18,72,86,900 രൂപ ചെലവും 17,02,779 രൂപ ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
മാലിന്യ സംസ്കരണത്തിന് ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഭവന നിര്‍മാണ മേഖലയ്ക്ക് 356 ലക്ഷം, ദാരിദ്ര്യ ലഘൂകരണത്തിന് 250 ലക്ഷം, കാര്‍ഷിക മേഖലയ്ക്ക് 45 ലക്ഷം, ആരോഗ്യമേഖലയ്ക്ക് 40 ലക്ഷം, ശുചിത്വ മാലിന്യ പരിപാലനത്തിന് 40 ലക്ഷം, റോഡ് പദ്ധതികള്‍ക്ക് 200 ലക്ഷം രൂപയും വകയിരുത്തിയി. കുടിവെള്ള പദ്ധതികള്‍ക്കും പട്ടികജാതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വനിതാ, ശിശു, വയോജന സഹായ പ്രവര്‍ത്തനങ്ങള്‍ക്കായും തുക ഉൾക്കൊള്ളിച്ചിട്ടുണ്ട്.