മൂ​ന്നി​ല​വി​ൽ 11.01 കോ​ടി​യു​ടെ ബ​ജ​റ്റ്
Thursday, March 23, 2023 10:33 PM IST
മൂ​ന്നി​ല​വ്: മൂ​ന്നി​ല​വ് പ​ഞ്ചാ​യ​ത്തി​ൽ 11,01,39,349 രൂ​പ വ​ര​വും 10,94,17,000 രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. നി​കു​തി​യി​ന​ത്തി​ൽ 24,50,000 രൂ​പ, നി​കു​തി​യി​ത​ര വ​രു​മാ​നം 11,90,000 രൂ​പ, ജ​ന​റ​ൽ പ​ർ​പ്പ​സ് ഗ്രാ​ന്‍റ്, വി​ക​സ​ന​ഫ​ണ്ട് മെ​യി​ന്‍റ​ന​ൻ​സ് ഗ്രാ​ന്‍റ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ഹി​തം ഉ​ൾ​പ്പെ​ടെ​യാ​ണു വ​ര​വ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്.
ത​ന​തു വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് ബ​ജ​റ്റി​ൽ ഊ​ന്ന​ൽ ന​ല​കി​യി​ട്ടു​ണ്ട്. ടൂ​റി​സം മേ​ഖ​ല​യെ എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന് സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തി ഡി​പി​ആ​ർ ത​യാ​റാ​ക്കു​ക​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചെ​യ്യു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് പി.​എ​ൽ. ജോ​സ​ഫ് പ​റ​ഞ്ഞു.