ഭ​ര​ണ​ങ്ങാ​ന​ത്ത് 16.81 കോ​ടി​യു​ടെ ബ​ജ​റ്റ്
Thursday, March 23, 2023 10:33 PM IST
ഭ​ര​ണ​ങ്ങാ​നം: കാ​ര്‍​ഷി​ക വി​ക​സ​നം, മൃ​ഗ​സം​ര​ക്ഷ​ണം, ക്ഷീ​ര​വി​ക​സ​നം, മാ​ലി​ന്യ ശു​ചി​ത്വ പ​രി​പാ​ടി, ലൈ​ഫ് പ​ദ്ധ​തി, ആ​ര്‍​ദ്രം ദു​ര​ന്ത​നി​വാ​ര​ണ പ​ദ്ധ​തി, പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ല്‍​കി ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്ത് 2023-24 വ​ര്‍​ഷ​ത്തെ ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ചെ​റി​യാ​ന്‍ വേ​ര​നാ​നി അ​വ​ത​രി​പ്പി​ച്ചു. 16,81,67,850 രൂ​പ വ​ര​വും 16,58,04,000 രൂ​പ വി​നി​യോ​ഗ​വും 23,63,850 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.
സൂ​പ്പ​ര്‍ ഫു​ഡ് പ​ദ്ധ​തി, സ്‌​കൂ​ളു​ക​ളി​ല്‍ സി​ക്ക് റൂം, ​ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ പ​ദ്ധ​തി, ഹോം ​ഫാം ടൂ​റി​സം പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ​യ്ക്ക് തു​ക വ​ക​യി​രി​ത്തി. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് 1.55 കോ​ടി, ആ​ശു​പ​ത്രി​ക​ളി​ല്‍ മ​രു​ന്നു വാ​ങ്ങാ​ന്‍ 23 ല​ക്ഷം, പ​ശു വ​ള​ര്‍​ത്ത​ല്‍ പ​ദ്ധ​തി​ക്ക് 5.50 ല​ക്ഷം, മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ല്‍ മ​റ്റ് പ​ദ്ധ​തി​ക​ള്‍​ക്കാ​യി 3.5 ല​ക്ഷം, ആ​ങ്ക​ണ​വാ​ടി ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന് 13 ല​ക്ഷം, കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍​ക്ക് നാ​ലു ല​ക്ഷം, വ്യ​വ​സാ​യ സം​ര​ഭ​ങ്ങ​ള്‍​ക്ക് മൂ​ന്നു ല​ക്ഷം, ഓ​ഫീ​സു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് അ​ഞ്ചു ല​ക്ഷം എ​ന്നി​ങ്ങ​നെ​യും വ​ക​യി​രു​ത്തി. പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ മേ​ഖ​ല​ക​ളി​ലെ വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്കാ​യി 19 ല​ക്ഷം, ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 1.79 കോ​ടി രൂ​പ​യും നീ​ക്കി വ​ച്ചു.
ബ​ജ​റ്റ് ച​ര്‍​ച്ച​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സ​മ്മ സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.