പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Wednesday, March 22, 2023 11:59 PM IST
മീ​ന​ടം: പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്രി​യ​ദ​ർ​ശി​നി ശു​ദ്ധ​ജ​ല വി​ത​ര​ണ കു​ടി​വെ​ള്ള സ​മി​തി​യു​ടെ ഒ​ന്പ​താ​മ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
സ​മി​തി പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ഏ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​നി​ച്ച​ൻ കി​ഴ​ക്കേ​ടം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ സി​ന്ധു വി​ശ്വ​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എം. സ്‌​ക​റി​യ, ബി ​ജി ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി സി. ​ശ​ങ്ക​ര​ൻ നാ​യ​ർ, സ​മി​തി സെ​ക്ര​ട്ട​റി ജേ​ക്ക​ബ് കെ. ​ദാ​നി​യേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജ​നി കു​ര്യ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി.​വി. കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ൽ​ജീ​വ​ൻ മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ ജ​യിം​സ് ഫി​ലി​പ്പ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

വി​ദ്യാ​ര്‍ഥി​നി​യെ ക​ട​ന്നു​പി​ടി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍

കോ​ട്ട​യം: സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍ഥി​നി​യെ ക​ട​ന്നു​പി​ടി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ജ​യ​പു​രം മാ​ങ്ങാ​നം​ത​ട​ത്തി​ല്‍ ജോ​സ​ഫ് കോ​ര (61) യെ​യാ​ണ് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​യാ​ള്‍ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലി​രു​ന്ന രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​ന്‍ ആ​യി​രു​ന്നു. റൂ​മി​ല്‍ രോ​ഗി​യെ പ​രി​ച​രി​ക്കാ​നെ​ത്തി​യ ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍ഥി​നി​യോ​ടാ​ണ് ഇ​യാ​ള്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.