ജോ​​​ജോ ജോ​​​ർ​​​ജ് ആ​​​ട്ടേ​​​ലി​​​ന് വ​​​ന​​​മി​​​ത്ര അ​​​വാ​​​ർ​​​ഡ്
Wednesday, March 22, 2023 11:59 PM IST
ഏ​​​റ്റു​​​മാ​​​നൂ​​​ർ: ജി​​​ല്ല​​​യി​​​ലെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ മി​​​ക​​​ച്ച വ​​​ന സം​​​ര​​​ക്ഷ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വ​​​നം വ​​​ന്യ​​​ജീ​​​വി വ​​​കു​​​പ്പി​​​ന്‍റെ വ​​​ന​​​മി​​​ത്ര അ​​​വാ​​​ർ​​​ഡ് ജോ​​​ജോ ജോ​​​ർ​​​ജ് ആ​​​ട്ടേ​​​ലി​​​ന്. അ​​​തി​​​ര​​​മ്പു​​​ഴ പ​​​ഞ്ചാ​​​യ​​​ത്ത് ഒ​​​ന്നാം​വാ​​​ർ​​​ഡ് മെം​​​ബ​​​റാ​​​ണ് ജോ​​​ജോ.
അ​​​തി​​​ര​​​മ്പു​​​ഴ വേ​​​ദ​​​ഗി​​​രി മ​​​ല​​​യി​​​ൽ ക​​​ഴി​​​ഞ്ഞ മൂ​​​ന്നു വ​​​ർ​​​ഷ​​​മാ​​​യി ഔ​​​ഷ​​​ധ മ​​​ര​​​ങ്ങ​​​ൾ, ഫ​​​ല​​​വൃ​​​ക്ഷ​​​ങ്ങ​​​ൾ, കാ​​​ട്ടു​​​മ​​​ര​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ന​​​ട്ടു​​​വ​​​ള​​​ർ​​​ത്തി പ​​​രി​​​പാ​​​ലി​​​ച്ചു വ​​​രു​​​ന്നു. മ​​​ര​​​ങ്ങ​​​ളും പ​​​ക്ഷി​​​മൃ​​​ഗാ​​​ദി​​​ക​​​ളെ​​​യും സം​​​ര​​​ക്ഷി​​​ക്കു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ ജോ​​​ജോ​​​യ്ക്കു നി​​​ര​​​വ​​​ധി അം​​​ഗീ​​​കാ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

ല​ഹ​രി​ക്കെ​തി​രേ ആ​സാ​ദ് സേ​ന

കോ​ട്ട​യം: സി​എം​എ​സ് കോ​ള​ജ് നാ​ഷ​ണ​ല്‍ സ​ര്‍വീ​സ് സ്‌​കീം, എ​ന്‍സി​സി എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ല്‍ ല​ഹ​രി​ക്കെ​തി​രേ പോ​രാ​ടു​ന്ന​തി​ന് ആ​സാ​ദ് സേ​ന (ഏ​ജ​ന്‍റ്സ് ഫോ​ര്‍ സോ​ഷ്യ​ല്‍ അ​വ​യെ​ര്‍നെ​സ് എ​ഗൈ​ന്റ്റ് ഡ്ര​ഗ്‌​സ്) എ​ന്ന സം​ഘ​ട​ന രൂ​പീ​ക​രി​ച്ചു. എ​ന്‍എ​സ്എ​സ് സം​സ്ഥാ​ന ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍.​എ​ന്‍. അ​ന്‍സാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി എ​ന്‍എ​സ്എ​സ് പ്രോ​ഗ്രാം കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ ഡോ. ​ഇ.​എ​ന്‍. ശി​വ​ദാ​സ​ന്‍, പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​വ​ര്‍ഗീ​സ് സി. ​ജോ​ഷ്വാ, ജി​ല്ലാ സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് ഓ​ഫീ​സ​ര്‍ വി.​എ. ഷം​നാ​ദ്, എ​ക്‌​സൈ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ പി.​എം. ചെ​റി​യാ​ന്‍, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​കെ.​ആ​ര്‍. അ​ജീ​ഷ്, ഡോ. ​അ​മൃ​ത റി​നു ഏ​ബ്ര​ഹാം, വോ​ള​ന്‍റി​യേ​ഴ്സ് മ​ന​സ്വി​നി, ആ​ന്‍ റോ​സ്, ഗം​ഗ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കേ​ര​ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പും സാ​മൂ​ഹ്യ​നീ​തി​വ​കു​പ്പും എ​ന്‍എ​സ്എ​സ് സം​സ്ഥാ​ന സെ​ല്ലും ചേ​ര്‍ന്നാ​ണ് സേ​ന രൂ​പീ​ക​ര​ണ​ത്തി​ന് മു​ന്‍കൈ​യെ​ടു​ത്ത​ത്.