സാ​ഹോ​ദ​ര്യം വ്യ​ക്തി​മു​ദ്ര​യാ​ക്കി​യ ആ​ത്മീ​യാ​ചാ​ര്യ​ൻ: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി
Wednesday, March 22, 2023 11:16 PM IST
ച​​ങ്ങ​​നാ​​ശേ​​രി: മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ല്‍ കേ​​ര​​ള​​ത്തി​​ലെ ത​​ല​​യെ​​ടു​​പ്പു​​ള്ള ക്രൈ​​സ്ത​​വ ആ​​ചാ​​ര്യ​​ന്മാ​​രി​​ല്‍ ഒ​​രാ​​ളാ​​യി​​രു​​ന്നു​​വെ​​ന്ന് മു​​സ്‌​​ലിം ലീ​​ഗ് ദേ​​ശീ​​യ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി.

ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന് ആ​​ദ​​രാ​​ഞ്ജ​​ലി അ​​ര്‍​പ്പി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ത​​ന്നി​​ലെ ആ​​ത്മീ​​യ​​ചൈ​​ത​​ന്യം​​കൊ​​ണ്ട് സ​​ഭ​​യ്ക്കും സ​​മൂ​​ഹ​​ത്തി​​നും ഒ​​രു​​പോ​​ലെ വെ​​ളി​​ച്ചം പ​​ക​​ര്‍​ന്നു വ​​ഴി ന​​ട​​ത്തി​​യ മാ​​ര്‍ പ​​വ്വ​​ത്തി​​ലി​​ന്‍റെ വി​​യോ​​ഗം സ​​ഭ​​യ്ക്കെ​​ന്ന​​പോ​​ലെ കേ​​ര​​ളീ​​യ പൊ​​തു​​സ​​മൂ​​ഹ​​ത്തി​​നും വ​​ലി​​യ ന​​ഷ്ട​​മാ​​ണ്. സ​​ഭ​​യെ​​യും സ​​മൂ​​ഹ​​ത്തെ​​യും ബാ​​ധി​​ക്കു​​ന്ന വി​​ഷ​​യ​​ങ്ങ​​ളി​​ല്‍ അ​​ദ്ദേ​​ഹ​​മെ​​ടു​​ത്തി​​രു​​ന്ന ധീ​​ര​​വും പ​​ക്വ​​വു​​മാ​​യ നി​​ല​​പാ​​ടു​​ക​​ള്‍ എ​​ന്നും ശ്ര​​ദ്ധേ​​യ​​മാ​​യി​​രു​​ന്നു. വാ​​ക്കു​​ക​​ളി​​ലെ മൂ​​ര്‍​ച്ച​​കൊ​​ണ്ടും നി​​ല​​പാ​​ടു​​ക​​ളി​​ലെ കൃ​​ത്യ​​ത​​കൊ​​ണ്ടും അ​​ദ്ദേ​​ഹം തെ​​ളി​​ഞ്ഞു​​നി​​ന്നു. സ​​മു​​ദാ​​യ​​മൈ​​ത്രി​​ക്ക് അ​​ദ്ദേ​​ഹം ന​​ട​​ത്തി​​യ ഇ​​ട​​പെ​​ട​​ലു​​ക​​ള്‍ സ്മ​​രി​​ക്ക​​പ്പെ​​ടേ​​ണ്ട​​താ​​ണ്. സാ​​ഹോ​​ദ​​ര്യ​​മാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വ്യ​​ക്തി മു​​ദ്ര. വ്യ​​ക്തി​​പ​​ര​​മാ​​യി വ​​ലി​​യ അ​​ടു​​പ്പ​​വും സ്നേ​​ഹ​​വും ഞ​​ങ്ങ​​ള്‍​ക്കി​​ട​​യി​​ലു​​ണ്ടാ​​യി​​രു​​ന്നു. ആ​​ര്‍​ച്ച് ബി​​ഷ​​പ് പ​​ദ​​വി ഒ​​ഴി​​ഞ്ഞ് വി​​ശ്ര​​മി​​ക്കു​​ന്ന വേ​​ള​​യി​​ല്‍ അ​​ദ്ദേ​​ഹ​​ത്തെ സ​​ന്ദ​​ര്‍​ശി​​ക്കാ​​നും സ​​മ​​യം ചെ​​ല​​വ​​ഴി​​ക്കാ​​നും സാ​​ധി​​ച്ചി​​രു​​ന്നു​​വെ​​ന്നു പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി അ​​നു​​സ്മ​​രി​​ച്ചു.

മു​​സ്‌​​ലിം ലീ​​ഗ് സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി മു​​ഹ​​മ്മ​​ദ് ഷാ, ​​കോ​​ട്ട​​യം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് അ​​സീ​​സ് ബ​​ഡാ​​യി​​ല്‍, സം​​സ്ഥാ​​ന കൗ​​ണ്‍​സി​​ലം​​ഗം കെ.​​എ​​ന്‍. മു​​ഹ​​മ്മ​​ദ് സി​​യ എ​​ന്നി​​വ​​രും അ​​ദ്ദേ​​ഹ​​ത്തോ​​ടൊ​​പ്പം ആ​​ദ​​രാ​​ഞ്ജ​​ലി​​യ​​ര്‍​പ്പി​​ച്ചു.