മാർ പ​വ്വ​ത്തി​ല്‍ ഇ​നി ദീ​പ്ത​സ്മ​ര​ണ
Wednesday, March 22, 2023 11:16 PM IST
ച​​ങ്ങ​​നാ​​ശേ​​രി: നി​​ത്യ​​ത​​യി​​ലേ​​ക്കു യാ​​ത്ര​​യാ​​യ പ​​വ്വ​​ത്തി​​ല്‍ പി​​താ​​വ് ഇ​​നി ദീ​​പ്ത​​മാ​​യ ഓ​​ര്‍​മ. സ​​മാ​​ന​​ത​​ക​​ളി​​ല്ലാ​​ത്ത നി​​ര​​വ​​ധി ന​​ന്മ​​ക​​ളും സം​​ഭാ​​വ​​ന​​ക​​ളും സ​​മ്മാ​​നി​​ച്ചാ​​ണ് അ​​ദ്ദേ​​ഹം യാ​​ത്ര​​യാ​​യ​​ത്. വി​​ദ്യാ​​ഭ്യാ​​സം, ന്യൂ​​ന​​പ​​ക്ഷാ​​വ​​കാ​​ശം, ഭ​​ര​​ണ​​ഘ​​ട​​നാ സം​​ര​​ക്ഷ​​ണം തു​​ട​​ങ്ങി​​യ അ​​വ​​കാ​​ശ​​ങ്ങ​​ള്‍​ക്കാ​​യി പ​​വ്വ​​ത്തി​​ല്‍ പി​​താ​​വ് ന​​ട​​ത്തി​​യ ധീ​​ര​​മാ​​യ പോ​​രാ​​ട്ട​​ങ്ങ​​ള്‍ അ​​വി​​സ്മ​​ര​​ണീ​​യ​​മാ​​ണ്. ല​​ളി​​ത​​വും ധ​​ന്യ​​വു​​മാ​​യ ഈ ​​ആ​​ത്മീ​​യാ​​ചാ​​ര്യ​​ന്‍റെ ജീ​​വി​​തം ഏ​​വ​​ര്‍​ക്കും മാ​​തൃ​​ക​​യാ​​ണ്. പ​​വ്വ​​ത്തി​​ല്‍ പി​​താ​​വി​​ന്‍റെ ദേ​​ഹ​​വി​​യോ​​ഗം അ​​റി​​ഞ്ഞ​​തു​​മു​​ത​​ല്‍ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ല്‍​നി​​ന്നാ​​യി ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലേ​​ക്ക് ജ​​ന​​സാ​​ഗ​​ര​​മാ​​ണ് ഒ​​ഴു​​കി​​യെ​​ത്തി​​യ​​ത്.

പി​​താ​​വി​​ന്‍റെ ഭൗ​​തി​​ക​​ശ​​രീ​​ര​​വും സം​​വ​​ഹി​​ച്ചു ന​​ഗ​​ര​​ത്തി​​ല്‍ ന​​ട​​ത്തി​​യ വി​​ലാ​​പ​​യാ​​ത്ര​​യി​​ലും മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍​പ​​ള്ളി​​യി​​ലെ പൊ​​തു​​ദ​​ര്‍​ശ​​ന​​ത്തി​​ലും ക​​ബ​​റ​​ട​​ക്ക​​ശു​​ശ്രൂ​​ഷ​​യി​​ലും കേ​​ര​​ള​​ക്ക​​ര​​യു​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍​നി​​ന്നും പു​​റ​​ത്തു​​നി​​ന്നു​​മാ​​യി അ​​ന്തി​​മോ​​പ​​ചാ​​രം അ​​ര്‍​പ്പി​​ക്കാ​​ന്‍ ല​​ക്ഷ​​ത്തി​​ല​​ധി​​കം ആ​​ളു​​ക​​ളാ​​ണ് എ​​ത്തി​​യ​​ത്.

അ​​തി​​രൂ​​പ​​താ വി​​കാ​​രി​​ജ​​ന​​റാ​​ള്‍​മാ​​രാ​​യ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍, മോ​​ണ്‍. ജ​​യിം​​സ് പാ​​ല​​യ്ക്ക​​ല്‍, മോ​​ണ്‍. വ​​ര്‍​ഗീ​​സ് താ​​ന​​മാ​​വു​​ങ്ക​​ല്‍, ചാ​​ന്‍​സ​​ല​​ര്‍ ഫാ. ​​ഐ​​സ​​ക്ക് ആ​​ല​​ഞ്ചേ​​രി, പ്രൊ​​ക്യു​​റേ​​റ്റ​​ര്‍ ഫാ. ​​ചെ​​റി​​യാ​​ന്‍ കാ​​രി​​ക്കൊ​​മ്പി​​ല്‍, ക​​ത്തീ​​ഡ്ര​​ല്‍ വി​​കാ​​രി ഫാ. ​​ജോ​​സ് കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍, ഫാ. ​​തോ​​മ​​സ് ക​​റു​​ക​​ക്ക​​ളം, ഫാ. ​​ജോ​​ര്‍​ജ് മാ​​ന്തു​​രു​​ത്തി​​ല്‍, ഫാ. ​​മ​​നോ​​ജ് ക​​റു​​ക​​യി​​ല്‍, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ ചാ​​മ​​ക്കാ​​ല, ഫാ. ​​ജോ​​ണ്‍ വ​​ട​​ക്കേ​​ക്ക​​ളം, ഫാ. ​​തോ​​മ​​സ് കു​​ള​​ത്തു​​ങ്ക​​ല്‍, ഫാ. ​​ജ​​സ്റ്റി​​ൻ കാ​​യം​​കു​​ള​​ത്തു​​ശേ​​രി, ഫാ. ​​ആ​​ന്‍​ഡ്രൂ​​സ് പാ​​ണം​​പ​​റ​​മ്പി​​ല്‍, ഫാ. ​​ജ​​യിം​​സ് കൊ​​ക്കാ​​വ​​യ​​ലി​​ല്‍, ഫാ. ​​ജോ​​സ​​ഫ് ഈ​​റ്റോ​​ലി​​ല്‍, ഫാ.​​ആ​​ന്‍റ​​ണി എ​​ത്ത​​യ്ക്കാ​​ട്ട്, ഫാ. ​​ജോ​​ബി മൂ​​ല​​യി​​ല്‍, ഫാ. ​​ഫി​​ലി​​പ്പ് നെ​​ല്‍​പ്പു​​ര​​പ​​റ​​മ്പി​​ല്‍, ഫാ. ​​ജോ​​ബി ക​​റു​​ക​​പ്പ​​റ​​ന്പി​​ല്‍, ഫാ. ​​ടോം ആ​​ര്യ​​ങ്കാ​​ല, ഫാ. ​​സ​​ക്ക​​റി​​യാ​​സ് കു​​ന്ന​​ക്കാ​​ട്ടു​​ത​​റ, ഫാ.​​ജോ​​ബി​​ന്‍ ആ​​ന​​ക്ക​​ല്ലു​​ങ്ക​​ല്‍, ഫാ. ​​ഗ്രി​​ഗ​​റി ഓ​​ണം​​കു​​ളം, പാ​​സ്റ്റ​​റ​​ല്‍​കൗ​​ണ്‍​സി​​ല്‍ സെ​​ക്ര​​ട്ട​​റി ഡോ. ​​ഡൊ​​മ​​നി​​ക് ജോ​​സ​​ഫ്, അ​​സി​​സ്റ്റ​​ന്‍റ് സെ​​ക്ര​​ട്ട​​റി ആ​​ന്‍റ​​ണി മ​​ല​​യി​​ല്‍, പി​​ആ​​ര്‍​ഒ അ​​ഡ്വ. ജോ​​ജി ചി​​റ​​യി​​ല്‍, ക​​ത്തീ​​ഡ്ര​​ല്‍​പ​​ള്ളി കൈ​​ക്കാ​​ര​​ന്മാ​​രാ​​യ ജോ​​മ കാ​​ട്ട​​ടി, ഷി​​ബി​​ന്‍ ക​​റു​​ക​​യി​​ല്‍, ആ​​ന്‍റ​​ണി പു​​ന്ന​​ശേ​​രി തു​​ട​​ങ്ങി​​യ​​വ​​ര്‍ ക​​ബ​​റ​​ട​​ക്ക ശു​​ശ്രൂ​​ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍​ക്ക് നേ​​തൃ​​ത്വം ന​​ല്‍​കി.

നാ​​ട്ട​​കം സു​​രേ​​ഷ്, അ​​ഡ്വ. ജോ​​സി സെ​​ബാ​​സ്റ്റ്യ​​ന്‍, ജോ​​ഷി ഫി​​ലി​​പ്പ്, ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ്, വി.​​ജെ. ലാ​​ലി, അ​​സീ​​സ് ബെ​​ഡാ​​യി, ബെ​​ന്നി ജോ​​സ​​ഫ്, മാ​​ത്തു​​ക്കു​​ട്ടി പ്ലാ​​ത്താ​​നം, വ​​ര്‍​ഗീ​​സ് ആ​​ന്‍റ​​ണി, ബി. ​​രാ​​ധാ​​കൃ​​ഷ്ണ​​മേ​​നോ​​ന്‍, നോ​​ബി​​ള്‍ മാ​​ത്യു, മാ​​ത്യൂ​​സ് ജോ​​ര്‍​ജ്, ആ​​ന്‍റ​​ണി കു​​ന്നും​​പു​​റം, പി.​​എ​​ച്ച്.​​നാ​​സ​​ര്‍, ലാ​​ലി​​ച്ച​​ന്‍ കു​​ന്നി​​പ്പ​​റ​​മ്പി​​ല്‍, മു​​ഹ​​മ്മ​​ദ് സി​​യ തു​​ട​​ങ്ങി​​യ​​വ​​ര്‍ ആ​​ദ​​രാ​​ഞ്ജ​​ലി​​ക​​ള്‍ അ​​ര്‍​പ്പി​​ച്ചു.

ഏ​​ഴാം ച​​ര​​മ​​ദി​​ന​​വും
അ​​നു​​സ്മ​​ര​​ണ
സ​​മ്മേ​​ള​​ന​​വും നാ​​ളെ

ച​​ങ്ങ​​നാ​​ശേ​​രി: മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന്‍റെ ഏ​​ഴാം ച​​ര​​മ​​ദി​​ന​​വും അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​ന​​വും നാ​​ളെ സെ​​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ പ​​ള്ളി​​യി​​ല്‍ ന​​ട​​ക്കും. രാ​​വി​​ലെ 9.30ന് ​​ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തി​​ന്‍റെ മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ല്‍ വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന. തു​​ട​​ര്‍​ന്ന് ക​​ബ​​റി​​ട​​ത്തി​​ങ്ക​​ല്‍ അ​​നു​​സ്മ​​ര​​ണ പ്രാ​​ര്‍​ഥ​​ന. 11ന് ​​പാ​​രി​​ഷ് ഹാ​​ളി​​ല്‍ അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം. മ​​ന്ത്രി​​മാ​​ര്‍, വി​​വി​​ധ രാ​​ഷ്ട്രീ​​യ, സാ​​മൂ​​ഹി​​ക, മ​​ത നേ​​താ​​ക്ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.