പ്രാ​ദേ​ശി​ക പി​ടി​എ ന​ട​ത്തി എ​രു​മേ​ലി സെ​ന്‍റ് തോ​മ​സ് എ​ൽ​പിഎസ്
Wednesday, March 22, 2023 10:31 PM IST
എ​രു​മേ​ലി: സെ​ന്‍റ് തോ​മ​സ് എ​ൽപി ​സ്കൂ​ളി​ന്‍റെ പ്രാ​ദേ​ശി​ക പി​ടി​എ യോ​ഗം ന​ട​ത്തി. ക​രി​ങ്ക​ല്ലും​മൂ​ഴി, മു​ക്ക​ട, ക​ന​ക​പ്പ​ലം, ചാ​രു​വേ​ലി, മ​ണി​പ്പു​ഴ, കെ​എ​സ്ആ​ർ​ടി​സി ഭാ​ഗം, ഒ​ഴ​ക്ക​നാ​ട്, എ​രു​മേ​ലി ടൗ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ക​രി​ങ്ക​ല്ലു​മൂ​ഴി​യി​ൽ പു​ന്ന​മൂ​ട്ടി​ൽ സാ​ജു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്താ​ണ് മൂ​ന്നാം ക്ലാ​സി​ലെ നൂ​റ നൗ​ഫ​ലി​ന്‍റെ വീ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ഒ​ത്തു​ചേ​ർ​ന്ന​ത്.
കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​ശ​യ​ങ്ങ​ൾ ഒ​ന്നു​ചേ​ർ​ന്ന് പ​ഠ​ന-​ഇ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ കൈ​ത്താ​ങ്ങ് ന​ൽ​കി പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​മാ​ണ് പ്രാ​ദേ​ശി​ക പി​ടി​എ​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റെ​ജി സെ​ബാ​സ്റ്റ്യ​ൻ എ​ഫ്സി​സി പ​റഞ്ഞു.
പ​ഞ്ചാ​യ​ത്ത്‌ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ ലി​സി സ​ജി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നോ​യ്‌ വരി​ക്ക​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹിച്ചു.