നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളുമാ‍യി യുവാവ് അറസ്റ്റിൽ
Wednesday, March 22, 2023 10:30 PM IST
കു​റ​വി​ല​ങ്ങാ​ട്: സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മ​റ്റും വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ണ​ക്കാ​രി കടപ്പൂ​ര്‍ കു​രി​ശു​പ​ള്ളി ഭാ​ഗ​ത്ത് മാ​വ​റ അ​രു​ണ്‍ രാജനെ (33)യാ​ണ് കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​യാ​ള്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ഹ​ന​ത്തി​ല്‍ വി​ല്പ​ന ന​ട​ത്തു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍​ത്തി​ക്കി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ള്‍ വാ​ട​ക​യ്ക്കെ​ടു​ത്ത വീ​ട്ടി​ല്‍ പോ​ലീ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്. ഇ​വി​ടെ​നി​ന്നു 1750 പാ​യ്ക്ക​റ്റ് ഹാ​ന്‍​സും 108 പാ​യ്ക്ക​റ്റ് സ്‌​കൂ​ള്‍ ലി​പ്പും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ക​ട​ക​ളി​ല്‍ ചോ​ക്ലേ​റ്റും മ​റ്റു മി​ഠാ​യി ഉ​ത്പ​ന്ന​ങ്ങ​ളും വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന ഇ​യാ​ള്‍ ഇ​തി​ന്‍റെ മ​റ​വി​ലാ​ണ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ വില്പന ന​ട​ത്തി​യി​രു​ന്ന​ത്.
എ​സ്എ​ച്ച്ഒ നി​ര്‍​മ​ല്‍ ബോ​സ്, എ​സ്‌​ഐ വി. ​വി​ദ്യ, പ്ര​ദീ​പ് കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ എം.​കെ. സി​ജു, അ​രു​ണ്‍​കു​മാ​ര്‍, ര​ഞ്ജി​ത്ത് എ​ന്നി​വര്‍ ചേ​ർ​ന്നാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.